മസ്കത്ത്: രാജ്യത്ത് വിദേശികൾക്ക് ചൊവ്വാഴ്ച മുതൽ ഓക്സ്ഫോഡ്-ആസ്ട്ര സെനക്ക വാക്സിെൻറ ആദ്യ ഡോസ് നൽകിത്തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തറസൂദ് ആപ് വഴിയോ, Covid19.moh.gov.om എന്ന ലിങ്ക് വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായിരിക്കും വാക്സിൻ സ്വീകരിക്കാനാവുക. വടക്കൻ ബാത്തിനയിലെ ഖാബൂറ, സുവൈഖ് വിലായത്തുകളിലെ ആരോഗ്യകേന്ദ്രങ്ങൾ വഴി ബുധനാഴ്ച മുതൽ വാക്സിൻ നൽകും. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് രാജ്യത്ത് നിർത്തിവെച്ച കുത്തിവെപ്പ് നടപടികൾ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറിൽനിന്ന് നിരധി പേർക്ക് വാക്സിൻ നൽകി. പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവർക്ക് ഒന്ന്, രണ്ട് ഡോസ് എന്നിങ്ങനെ വ്യത്യാസമില്ലാത വാക്സിനെടുക്കാം. പ്രൃത്തിദിനങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെയാണ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വിദേശികൾക്ക് സൗജന്യവാക്സിൻ വിതരണം ആരംഭിച്ചതായ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് ചൊവ്വാഴ്ചയാണ് ആരോഗ്യ മന്ത്രാലയത്തിെൻറ ഒൗദ്യോഗിക സ്ഥിരീകരണം വന്നത്.
21 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21േപർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാൾകൂടി മരിച്ചു. ആകെ കോവിഡ് ബാധിച്ചവർ 3,03,999 ആയി. 4, 103 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. രോഗമുക്തി നിരക്ക് 98.5 ശതമാനമാണ്. 2,99,334 പേർക്ക് രോഗം ഭേദമായി. അസുഖം ബാധിച്ച് മൂന്നു പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 19 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ ആറുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.