ബീരാന്​ സ്​പോൺസർ സാലം മാജിദ് അൽ മുഖൈനിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നു

മൂന്നര പതിറ്റാണ്ടി​െൻറ പ്രവാസം; ബീരാൻ നാട്ടിലേക്ക്​ മടങ്ങി

സൂർ: 36 വർഷത്തെ പ്രവാസജീവിതം മതിയാക്കി പെരിന്തൽമണ്ണ ആനമങ്ങാട് പാറേൽ സ്വദേശി ബീരാനിക്ക നാട്ടിലേക്ക്​ മടങ്ങി. സൂറിലെ അറബി വീട്ടിൽ കുക്കായിട്ടായിരുന്നു തുടക്കം. ഇത്രയും കാലം ഒരേ സ്​പോൺസറുടെ കീഴിൽ തന്നെയായിരുന്ന ഇദ്ദേഹം സ്വഭാവ സവിശേഷത കൊണ്ടും ജോലിയിലെ മികവു കൊണ്ടും അറബി വീട്ടിലെ ഒരംഗത്തെ പോലെയാണ് പരിഗണിക്ക െപ്പട്ടത്​. വീട്ടിലെ പല കാര്യങ്ങളിലും ബീരാനിക്കയുടെ കൂടെ അഭിപ്രായം തേടാറുള്ള തരത്തിൽ വളർന്ന സ്നേഹബന്ധങ്ങളുടെ ഊഷ്മളതയുടെ മധുരിക്കുന്ന ഓർമകളുമായാണ്​ ഇദ്ദേഹം പിറന്ന മണ്ണിലേക്ക്​ മടങ്ങിയത്​.

ആധുനിക ഒമാ​െൻറ സാമ്പത്തിക വളർച്ചകളെ ഘട്ടംഘട്ടമായി നോക്കിക്കണ്ട കഥകളെ പറയുമ്പോൾ ഇദ്ദേഹം വാചാലനാകും. ടാറിട്ട റോഡുകളേക്കാൾ ചെമ്മൺ റോഡുകൾ അധികമുണ്ടായ ആ കാലത്ത് വൈദ്യുതിയും മറ്റു സൗകര്യങ്ങളും പരിമിതമെങ്കിലും സ്വദേശികളും വിദേശികളും തമ്മിലുള്ള ആത്മ ബന്ധത്തിന്​ ഇന്നത്തേക്കാൾ ആഴവും പരപ്പുമുണ്ടായിരുന്നെന്നാണ്​ ബീരാനിക്കയുടെ പക്ഷം.

ജോലി ചെയ്യുന്ന വീട്ടിൽ സ്​പോൺസർ സാലം മാജിദ് അൽ മുഖൈനിയുടെ നേതൃത്വത്തിൽ നടന്ന സ്നേഹ നിർഭരമായ യാത്രയയപ്പ് ചടങ്ങ്​ ഒട്ടനവധി വൈകാരിക നിമിഷങ്ങൾക്കാണ്​ സാക്ഷിയായത്. സാധാരണനിലക്ക് ഒരു സ്​പോൺസറും ത​െൻറ തൊഴിലാളിക്ക് ഇത്ര ഹൃദ്യമായ യാത്രയയപ്പ് നൽകാറില്ല. മായാത്ത ഓർമകളും പ്രാർഥനകളോടെയുമാണ്​ കഴിഞ്ഞ ദിവസത്തെ വിമാനത്തിൽ ഇദ്ദേഹം മടങ്ങിയത്​. ഭാര്യ ആമിന. മക്കൾ: നജുമുന്നിസ, നൂർജഹാൻ, മുഹമ്മദ് നിസാർ, മുഹമ്മദ് നിയാസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.