മസ്കത്ത്: ദോഫാർ യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് മെഡിസിൻ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിനുള്ള കരാറിൽ ആരോഗ്യ മന്ത്രാലയം ഒപ്പുവെച്ചു. സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലും നിസ്വ ആശുപത്രിയിലുമാണ് പരിശീലന കോഴ്സുകൾ നടക്കുക. ആരോഗ്യമന്ത്രി ഡോ. ഹിലാൽ അലി അൽ സബ്തിയും ദോഫാർ സർവകലാശാല ട്രസ്റ്റി ബോർഡ് ഡെപ്യൂട്ടി ചെയർമാൻ യൂസഫ് അലാവി അൽ ഇബ്രാഹിമും ആണ് കരാറിൽ ഒപ്പിട്ടത്. ദോഫാർ യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് മെഡിസിൻ വിദ്യാർഥികൾക്ക് അവരുടെ സ്പെഷലൈസേഷൻ മേഖലയിൽ പ്രായോഗിക അറിവ് നേടാനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് കരാർ. വിദ്യാർഥികളുടെ കാര്യക്ഷമതയും പ്രകടനവും യുക്തിസഹമാക്കുന്നതിനു പുറമെ, ആരോഗ്യ മേഖലകളിൽ മാനവവിഭവശേഷി വികസിപ്പിക്കുക എന്ന മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഈ കരാർ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.