മസ്കത്ത്: ബിരുദദാനത്തോടടുക്കുന്ന യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് പുതിയ ട്രെയിനിങ് പ്രോഗ്രാം ഒരുക്കാൻ വാണിജ്യ, വ്യവസായിക, നിക്ഷേപ മന്ത്രാലയം. വ്യവസായിക ഉൽപന്നങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ മേഖലയിലെ ഗവേഷണ കഴിവുകൾ മികച്ചതാക്കാനും സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്യാനും വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാണ് പരിശീലന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.
വിദ്യാർഥികളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും അവരെ തൊഴിൽ വിപണിയിലേക്ക് സജ്ജമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ രസതന്ത്രജ്ഞ നാദിയ ബിൻത് മുഹമ്മദ് അൽ സിയാബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.