മസ്‌കത്ത്: സിറിയ, തുർക്കി, സൈപ്രസ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളെ ബാധിച്ച ഭൂകമ്പത്തിൽ ഒമാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. തുർക്കി, സിറിയൻ രാജ്യങ്ങളോടും ജനങ്ങളോടും അനുശോചനവും ഐക്യദാർഢ്യവും അറിയിക്കുകയാണെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തുർക്കിയിലുള്ള പൗരന്മാരോട് അങ്കാറയിലെ ഒമാൻ എംബസിയുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തെക്കു കിഴക്കൻ തുർക്കി-സിറിയൻ അതിർത്തിയിൽ കരമൻമറാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി 300ലേറെ പേരാണ് മരിച്ചത്. കൂടുതൽ നാശനഷ്ടമുണ്ടായത് തുർക്കിയിലാണ്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു. സൈപ്രസ്, ലബനൻ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 4.17ഓടെയായിരുന്നു ഭൂചലനം. 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.