അപകടത്തിൽ തകർന്ന ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർ സഞ്ചരിച്ച ബസ്​

ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർ അപകടത്തിൽപ്പെട്ടു; രണ്ട്​ മരണം

മസ്കത്ത്​: ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർ സഞ്ചരിച്ച ബസ്​ അപകടത്തിൽപ്പെട്ട്​ രണ്ടുപേർ മരിച്ചു. പത്തുപേർക്ക്​ പരിക്കുണ്ട്​. താഇഫ്​ മേഖലയിലെ മീഖാത്​ ഖർനൂൽ മനാസിലിൽ നിന്ന്​ (സൈലുൽ കബീർ) 180 കിലോമീറ്റർ അകലെയുള്ള അൽ മുവായ്​ പ്രദേശത്താണ് ബുധനാഴ്ച​ അപകടമുണ്ടായതെന്ന്​ റിയാദിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

പത്തുപേർക്ക്​ പരിക്കുണ്ടെന്നും എല്ലാവർക്കും ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും റിയാദിലെ ഒമാൻ എംബസി വൃത്തങ്ങൾ അറിയിച്ചു.




Tags:    
News Summary - Two Omani pilgrims died in bus accident in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.