സലാല: കെ.എം.സി.സിയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസും ചേർന്നു സലാലയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു.
മ്യൂസിക് ഹാളിൽനടന്ന പരിപാടിയിൽ കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. ഈ വിജയം സന്തോഷം നൽകുന്നതാണെന്നും രാഹുൽ ഗാന്ധികൊണ്ട വെയിലും മഴയും മഞ്ഞുമാണ് ഈ വിജയത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി, ഐ.ഒ.സി ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ, ജാബിർ ഷെരീഫ്, അനീഷ്, ശ്യാം മോഹൻ എന്നിവർ സംസാരിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ മിന്നും വിജയത്തിനിടയിലും മതേതര കേരളത്തിന്റെ മുഖത്തവീണ കരിനിഴലാണ് വർഗീയ ശക്തികളുടെ കടന്നുവരവെന്നും യു.ഡി.എഫ് ഇതു വളരെ ഗൗരവത്തോടെ കാണണമെന്നും നേതാക്കൾ അഭിപ്രായപെട്ടു.
എല്ലാവരും കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ഐ.ഒ.സി പ്രസിഡന്റ് ഡോ നിഷ്താർ സ്വാഗതവും വി.സി. മുനീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.