വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള ദൃ​ശ്യം

സ്​കൂൾ വിദ്യാർഥികളുടെ വാക്​സിനേഷൻ അവസാന ഘട്ടത്തിലേക്ക്

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ക്​​സി​നേ​ഷ​ൻ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. 12നും 17​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള 3.05 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ സെ​പ്​​റ്റം​ബ​ർ എ​ട്ട്​ ബു​ധ​നാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ. മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 90 ശ​ത​മാ​ന​മാ​ണി​ത്. ഇ​തി​ൽ 28149 കു​ട്ടി​ക​ൾ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ച​വ​രാ​ണ്.

ഇ​തി​നി​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ൽ ആ​ശ്വാ​സ​ക​ര​മാ​യ കു​റ​വ്​ തു​ട​രു​ക​യാ​ണ്. 57 പേ​ർ​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മൊ​ത്തം കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം 302924 ആ​യി. ഒ​രാ​ൾ മാ​ത്ര​മാ​ണ്​ മ​രി​ച്ച​ത്.

ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​ർ 4084 ആ​യി. 97 പേ​ർ​ക്കു​​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 293007 പേ​രാ​ണ്​ രോ​ഗ​മു​ക്​​ത​രാ​യ​ത്. പ​ത്തു​പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 82 പേ​രാ​ണ്​ ആ​​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 26 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്.

Tags:    
News Summary - Vaccination of school children to the final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.