മസ്കത്ത്: നിറഞ്ഞൊഴുകുന്ന വാദി അപകടകരമായ രീതിയിൽ മുറിച്ചുകടക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ വാദി അൽ മആവലിൽ വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. എസ്.യു.വിയിൽ എത്തിയയാൾ വാദിയിലേക്ക് വാഹനം ഒാടിച്ചിറക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കുത്തിയൊഴുകുന്ന വെള്ളത്തിൽ ഒഴുക്കിൽപെട്ട വാഹനത്തിെൻറ മുകളിൽ കയറി ഡ്രൈവർ ഇരിക്കുന്നതും വിഡിയോയിൽ കാണാം. അറസ്റ്റിലായ ഡ്രൈവർക്കെതിരായ തുടർ നടപടികൾ നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു. ബോധപൂർവം വാദി മുറിച്ചുകടക്കുന്നത് തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മൂന്നുമാസം വരെ തടവും 500 റിയാൽ വരെ പിഴയുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.