മസ്കത്ത്: വന്ദേഭാരത്, ചാർേട്ടഡ് വിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങാനുദ്ദേശിക്കുന്നവർ തങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള പിഴശിക്ഷ ഉണ്ടോയെന്ന് പരിശോധിക്കാൻ മറേക്കണ്ട. ഇങ്ങനെ പരിശോധിക്കാതെ വിമാനത്താവളത്തിലെത്തിയ നൂറിലധികം യാത്രക്കാർക്കാണ് വിവിധ ഇനത്തിലുള്ള പിഴ അടക്കാനാകാതെ യാത്ര മുടങ്ങിയത്. വിസ, െറസിഡൻറ് കാർഡ് അടക്കമുള്ളവ യഥാസമയം പുതുക്കാത്തതിന് പിഴയുണ്ടെങ്കിൽ അവ അടക്കാനുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാവും. ഇത്തരം പിഴ പൂർണമായും അടച്ചശേഷം മാത്രമേ ഇത്തരക്കാർക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. അല്ലാത്തവരുടെ യാത്ര മുടങ്ങും. വിസ െറസിഡൻസ് കാർഡ് അടക്കമുള്ള പിഴകൾ അടക്കാത്തതിന് പുറമെ മറ്റ് കേസുകൾ ഉള്ളവരുടെയും യാത്ര മുടങ്ങും. സ്പോൺസറുമായും മറ്റും കേസുകൾ നില നിൽക്കുന്നവർക്കും ലേബർ കോടതിയിൽ കേസുകൾ നിലനിൽക്കുന്നവർക്കും അത് പരിഹരിക്കാതെ യാത്ര ചെയ്യാൻ കഴിയില്ല. ഒമാനിൽനിന്നു പോവുന്ന ഏതാണ്ടെല്ലാ വിമാനങ്ങളിലും ഇത്തരം കാരണങ്ങളാൽ യാത്ര മുടങ്ങുന്ന കേസുകൾ ഉണ്ടാകൽ പതിവാണെന്ന് പൊതുപ്രവർത്തകർ പറയുന്നു.
അത്യാവശ്യമായി നാട്ടിൽ പോവേണ്ട യാത്രക്കാരന് 450 റിയാൽ പിഴ ഉണ്ടായിരുന്നപ്പോൾ വിമാനത്താവളത്തിൽ എത്തിയ മറ്റു യാത്രക്കാർ സഹകരിച്ച് പിഴ അടച്ച സംഭവവും ഉണ്ടായിരുന്നു. വന്ദേഭാരത് വിമാന സർവിസുകൾ പൊതുമാപ്പാണെന്ന് കരുതി രജിസ്റ്റർ ചെയ്തവരും ആദ്യ ഘട്ടത്തിൽ നിരവധിയുണ്ടായിരുന്നു. ഇത്തരക്കാർ വിമാനത്താവളത്തിൽ എത്തുേമ്പാൾ മാത്രമാണ് പിഴയെപ്പറ്റി ബോധവാന്മാരാവുന്നത്. പാസ്പോർട്ടുകൾ കമ്പനികളുടെ കൈവശം ആയിരുന്നതിനാൽ തങ്ങളുടെ വിസ ഫൈനുകളെപ്പറ്റി അറിയാത്തവരും നിരവധിയാണ്. വന്ദേഭാരത് സർവിസ് ആരംഭിച്ച ആദ്യ ഘട്ടത്തിൽ ഇത്തരം യാത്രക്കാർ കൂടുതലായിരുന്നെങ്കിലും ഇത്തരക്കാർക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്ന് വാർത്ത പരന്നതോടെ ഇപ്പോൾ ഇത്തരം േകസുകൾ കുറവാണെന്ന് അധികൃതർ പറയുന്നു. നിരവധി കമ്പനികളും സ്ഥാപനങ്ങളും പ്രവർത്തന രഹിതമായതിനാൽ ഇത്തരം പിഴകളുള്ള നിരവധി പേരുണ്ട്. അതിനാൽ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫയർ ഫണ്ടിൽനിന്ന് പണമെടുത്തും ഇത്തരം കേസുകൾ പരിഹരിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ട്.
ഇൗ മാസം ഒന്നിന് സലാലയിൽനിന്ന് ഡൽഹിയിലേക്കുള്ള ചാർേട്ടഡ് വിമാനത്തിൽ ടിക്കറ്റെടുത്ത 17 പേരുടെ യാത്രയാണ് മുടങ്ങിയത്. മൊത്തം 20 പേർക്കാണ് പിഴയുണ്ടായിരുന്നത്. ഇതിൽ മൂന്നു േപർക്ക് വിമാനത്താവളത്തിൽ പിഴ അടക്കാൻ കഴിഞ്ഞിരുന്നു. ബാക്കി 17 പേരുടെ പിഴകൂടി കമ്പനി അടച്ചാൽ മാത്രമേ ഇവർക്ക് യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. എന്നാൽ, കമ്പനിയുടെ കൈയിലും തൽക്കാലം പണമില്ലാത്ത അവസ്ഥയാണ്. ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയും ചിലരുടെ പിഴകൾ അടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, എല്ലാവരുടെ കേസിലും ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. കമ്പനികളുമായി ബന്ധപ്പെട്ട് ഇത്തരം കേസുകൾ പരിഹരിക്കാൻ സോഷ്യൽ ക്ലബ് ശ്രമിക്കുന്നുണ്ടെങ്കിലും നിരവധി കമ്പനികൾ വൻ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ആ വഴിയും അടയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.