മസ്കത്ത്: രാജ്യത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷ ം അവസാനം 14.95 ലക്ഷം വാഹനങ്ങളായിരുന്നു ഒമാനിലെ നിരത്തുകളിൽ ഉണ്ടായിരുന്നത്. ഇത് ജൂൺ അവസാനമായപ്പോൾ മൂന്നര ശതമാനം ഉയർന്ന് 15.20 ലക്ഷമായതായി ദേശീയ സ്ഥിതി വിവര കേന്ദ്ര ത്തിെൻറ കണക്കുകൾ പറയുന്നു. സ്വകാര്യ, വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം 11.51 ലക്ഷമായിരുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം 4.2 ശതമാനം ഉയർന്ന് 11.80 ലക്ഷമായി. വാണിജ്യ വാഹനങ്ങളുടെ എണ്ണത്തിലാകെട്ട 1.3 ശതമാനത്തിെൻറ വർധനവാണ് ഉണ്ടായത്.
2.45 ലക്ഷത്തിൽനിന്ന് 2.46 ലക്ഷമായാണ് ഉയർന്നത്. വാടക വാഹനങ്ങളുടെ എണ്ണത്തിലുണ്ടായത് 6.3 ശതമാനത്തിെൻറ ഉയർച്ചയാണ്. അതേസമയം, ടാക്സികളുടെ എണ്ണത്തിൽ 7.4 ശതമാനത്തിെൻറ കുറവ് ദൃശ്യമാണ്. അതേസമയം, പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പുതിയതാണോ അതോ അയൽരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തതാണോയെന്നത് റിപ്പോർട്ടിൽ വ്യക്തമല്ല. ബാങ്കുകൾ ആകർഷക നിരക്കിൽ വായ്പകൾ ലഭ്യമാക്കാൻ തുടങ്ങിയതോടെ വാഹന വിപണിയിൽ ഉണർവ് ദൃശ്യമാണെന്ന് ഇൗ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.