മസ്കത്ത്: കുറഞ്ഞ വരുമാനക്കാരും സാമൂഹിക സുരക്ഷാ രോഗികൾക്കും കൈത്താങ്ങുമായി ആരോഗ്യ മന്ത്രാലയം. 50,000 റിയാൽ വിലയുള്ള വെന്റിലേറ്ററുകൾ വിതരണം ചെയ്യാനായി ആരോഗ്യ മന്ത്രാലയം ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയുമായി (ഒമിഫ്കോ) കരാർ ഒപ്പുവെച്ചു.
ആരോഗ്യമന്ത്രാലയത്തിന്റെ ഭരണ-സാമ്പത്തിക ആസൂത്രണകാര്യ അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ മുഹമ്മദ് അൽ അജ്മിയും ഒമിഫ്കോയുടെ കോർപറേറ്റ് സസ്റ്റൈനബിലിറ്റി ആൻഡ് കമ്യൂണിക്കേഷൻ മാനേജരുമായ ഖാലിദ് അൽ ഫന്ന അൽ അറൈമിയാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. കുറഞ്ഞ വരുമാനക്കാർക്കും സാമൂഹിക സുരക്ഷയുള്ള രോഗികൾക്കും ഹോം കെയർ വെന്റിലേറ്ററുകൾ വാങ്ങാനുള്ള ധനസഹായം നൽകിയ ഒമിഫ്കോയുടെ പ്രവർത്തനത്തെ ഡോ. ഫാത്തിമ പ്രശംസിച്ചു.
പൗരന്മാർക്ക് നൽകുന്ന ആരോഗ്യസേവനം ഉൾപ്പെടെ രാജ്യത്തിന്റെ വികസനത്തിന് സി.എസ്.ആറിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളുമായി സഹകരണം സജീവമാക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ കുറിച്ച് അറൈമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.