മസ്കത്ത്: ഇന്ത്യക്കാർ അടക്കം 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലേക്ക് വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് പാസ്പോർട്ട് ആൻറ് റെസിഡൻസ് വിഭാഗം അസി.ഡയറക്ടർ ജനറൽ കേണൽ അലി ബിൻ ഹമദ് അൽ സുലൈമാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിസാ രഹിത പ്രവേശനം കർശന നിബന്ധനകളോടെയാകും നടപ്പിലാക്കുക. ആരോഗ്യ ഇൻഷൂറൻസ്, സ്ഥിരീകരിച്ച ഹോട്ടൽ താമസ രേഖ, റിേട്ടൺ ടിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണം. പത്ത് ദിവസമായിരിക്കും രാജ്യത്ത് തങ്ങാൻ അനുമതിയുണ്ടാവുക. കൂടുതൽ ദിവസം തങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും അധികമായി തങ്ങിയ ഒാരോ ദിവസവും പത്ത് റിയാൽ എന്ന കണക്കിൽ പിഴ ഇൗടാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.