സുഹാർ: വിഷുവിന്റെ വരവറിയിച്ചു സുഹാറിൽ കൊന്ന പൂത്തു. സുഹാർ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിന്റെ മുറ്റത്താണ് കൊന്ന പൂത്തത്. ഈദ് ദിനം നിരവധി സന്ദർശകരാണ് ഗ്രാൻഡ് മോസ്ക് കാണാനെത്തിയത്. മലയാളി സന്ദർശകർക്ക് കൗതുകമായി ക്കൊന്നപ്പൂത്തു നിൽക്കുന്ന കാഴ്ച്.
ഏപ്രിൽ അവസാനവും മെയ് മാസങ്ങളിലുമാണ് സാധാരണ ഇവിടങ്ങളിൽ കൊന്ന പൂക്കൂന്നത്. പള്ളിയുടെ മനോഹരമായ ഉദ്യാനത്തിൽ ഒരുപാട് കൊന്നമരങ്ങളുണ്ട്. സ്വർണ വർണത്തിൽ പൂവിട്ടു നിൽക്കുന്ന കാഴ്ച് അടുത്തമാസം ആരംഭത്തോടെ കാണാൻ കഴിയും. ഇപ്പോൾ രണ്ടോ മൂന്നോ മരത്തിൽ ഓരോ കുല മാത്രമാണ് പൂത്തു നിൽക്കുന്നത്.
വിഷുദിനത്തിൽ കണി ഒരുക്കാനാണ് ക്കൊന്നപ്പൂവ് ഉപയോഗിക്കുന്നത്. നാട്ടിൽനിന്ന് എത്തിക്കുന്ന കൊന്ന പൂവാണ് മാർക്കറ്റിൽ ലഭിക്കുന്നത്. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്കാണ് ക്കൊന്ന ലഭിക്കുക. അല്ലാത്തവർക്ക് പ്ലാസ്റ്റിക് ക്കൊന്നപൂവ് കൊണ്ട് തൃപ്തി അണയേണ്ടിവരും. പ്ലാസ്റ്റിക് കൊന്ന പൂവ് മാർക്കറ്റിൽ ലഭ്യമാണ് ചമയങ്ങൾ തീർക്കാനും വിഷുവിന്റെ വരവ് അറിയിക്കാനും ആളുകൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. എന്നാലും വിഷുക്കണി ഒരുക്കുമ്പോൾ ഒരു തണ്ട് ക്കൊന്നപ്പൂവ് നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.