കൊ​റി​യ​യു​ടെ നേ​വ​ൽ ഓ​പ​റേ​ഷ​ൻ​സ് മേ​ധാ​വി അ​ഡ്മി​റ​ൽ കിം ​ജു​ങ്​ സൂ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മാരിടൈം സെക്യൂരിറ്റി സെന്‍റർ സന്ദർശിച്ചു

മ​സ്‌​ക​ത്ത്: കൊ​റി​യ​യു​ടെ നേ​വ​ൽ ഓ​പ​റേ​ഷ​ൻ​സ് മേ​ധാ​വി അ​ഡ്മി​റ​ൽ കിം ​ജു​ങ്​ സൂ ​മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ (എം.​എ​സ്‌.​സി) സ​ന്ദ​ർ​ശി​ച്ചു. എം.​എ​സ്‌.​സി ഉ​പ​മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​റി​യ​ൻ സം​ഘ​ത്തി​ന്​ സ്വീ​ക​ര​ണം ന​ൽ​കി. സ​മു​ദ്ര സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​ൽ മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ വ​ഹി​ക്കു​ന്ന പ​ങ്കി​നെ​ക്കു​റി​ച്ചും ചു​മ​ത​ല​ക​ളെ​ക്കു​റി​ച്ചും കൊ​റി​യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ന്​ വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു.

കേ​ന്ദ്ര​ത്തി​ന്‍റെ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും കൊ​റി​യ​ൻ സം​ഘം മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്തു. കിം ​ജു​ങ്​ സൂ ​റോ​യ​ൽ നേ​വി ഓ​ഫ് ഒ​മാ​ൻ (ആ​ർ.​എ​ൻ.​ഒ) ക​മാ​ൻ​ഡ​ർ റി​യ​ർ അ​ഡ്മി​റ​ൽ സെ​യ്ഫ് നാ​സ​ർ അ​ൽ റ​ഹ്ബി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും നാ​വി​ക​സേ​ന​ക​ൾ ത​മ്മി​ലു​ള്ള സ​മു​ദ്ര സ​ഹ​ക​ര​ണ​ത്തെ കു​റി​ച്ച്​ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​വ​ലോ​ക​നം ചെ​യ്തു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

Tags:    
News Summary - Visited the Maritime Security Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.