ആശ്വാസദിനം; ഒമാനിൽ പുതിയ കോവിഡ്​ മരണങ്ങളില്ല


മസ്​കത്ത്​: ഒമാനിൽ ഇന്ന്​ പുതിയ കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടില്ല. മാസങ്ങളുടെ ഇടവേളക്ക്​ ശേഷമാണ്​ മരണങ്ങളില്ലാത്ത ദിവസം​. 237 പേരാണ്​ പുതുതായി രോഗബാധിതരായത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 124145 ആയി. 172 പേർ കൂടി രോഗമുക്​തരായി. 115613 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്. മരണസംഖ്യ 1430ൽ തന്നെ തുടരുകയാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 14 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 197 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 105 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.