ദോഹ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷന് തിങ്കളാഴ്ച മുതൽ തുടക്കമായി.
ആയിരക്കണക്കിന് ഉൽപന്നങ്ങൾ വളരെ ചുരുങ്ങിയ നിരക്കിൽ ലഭ്യമാകുന്ന ഈ പ്രമോഷനായി നിരവധി ഉപഭോക്താക്കളാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഗ്രോസറീസ്, ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട്ഫുഡ്, സൗന്ദര്യ പരിപാലന ഉൽപന്നങ്ങൾ, ഹൗസ് ഹോൾഡ്, റെഡിമെയ്ഡ്, പാദരക്ഷകൾ, ലേഡീസ് ബാഗ്സ്, ഇലക്േട്രാണിക്സ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യോൽപന്നങ്ങളും തുണിത്തരങ്ങളടക്കം ഉൾപ്പെടുത്തി ഒട്ടനവധി ഉൽപന്നങ്ങളാണ് വെറും 10, 20, 30 റിയാലിന് സഫാരി ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കുന്നത്.
സാദിയ ചിക്കൻ ഗ്രില്ലർ 1100 ഗ്രാമിന് 10 റിയാൽ, റൊസാന ബസ്മതി റൈസ് അഞ്ചു കിലോ പാക്കിന് വെറും 20 റിയാൽ, പാനസോണിക്ക് ടെലിഫോൺ 30 റിയാൽ, നെസ്കഫെ 3 ഇൻ 1 ക്ലാസിക് ബോക്സ് 10 റിയാൽ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഉൽപന്നങ്ങളിൽ ചിലതാണ്.
രുചിയുടെ വിവിധ വകഭേദങ്ങളുമായി സഫാരി ബേക്കറി ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും മറ്റു വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തി മികച്ച കോംബോ ഓഫറുകളും തയാറാണ്. വിവിധതരം ജ്യൂസുകൾ, ഡ്രിങ്കിങ് വാട്ടർ, ചിക്കൻ പാർട്സ്, ചിക്കൻ നഗറ്റ്സ്, വിവിധ ഇനം െഎസ്ക്രീംസ് തുടങ്ങി പാലും പാലുൽപന്നങ്ങളും അടക്കം നിരവധി ഭക്ഷോൽപന്നങ്ങൾ 10, 20, 30 റിയാലിന് േഫ്രാസൺ വിഭാഗത്തിൽ ലഭ്യമാക്കുന്നുണ്ട്. േഗ്രാസറി വിഭാഗത്തിൽ സ്നാക്ക്സുകളും മറ്റു ഭക്ഷോൽപന്നങ്ങളും വിവിധ ഇനം ഈത്തപ്പഴങ്ങളും ലഭ്യമാകും. ഹൗസ് ഹോൾഡ് വിഭാഗത്തിൽ ടൂൾ സെറ്റ്, ഫ്രയിങ് പാൻ, ചോപ്പർ തുടങ്ങിയ വൈവിധ്യമാർന്ന വിവിധോദ്ദേശ്യ ഉൽപന്നങ്ങൾ, ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
സ്റ്റേഷനറി വിഭാഗത്തിൽ സ്കൂൾ കുട്ടികൾക്കാവശ്യമായതും ഓഫിസു കളിലേക്കാവശ്യമായതും അടക്കം ധാരാളം വസ്തുക്കളും ലഭ്യമാണ്. ഫേബർ കാസിൽ, വിവിധയിനം സ്റ്റേഷനറി സെറ്റുകൾ, മാപ്പഡ് സ്കൂൾ കിറ്റ് തുടങ്ങിയവ കൂടാതെ ടോയിസ് വിഭാഗത്തിലും സ്പോർട്സ് വിഭാഗത്തിലും 10, 20, 30 റിയാലിന് ലഭിക്കുന്ന സാധനങ്ങളുടെ വലിയ ശേഖരംതന്നെ സഫാരി ഒരുക്കിയിട്ടുണ്ട്. ഗാർമൻറ്സ് ആൻഡ് റെഡിമെയ്ഡ്, ഇലേക്ട്രാണിക്സ്, സ്മാർട്ട് വാച്ച്, ലാപ്ടോപ് ബാഗ് തുടങ്ങിയവയും നിരത്തിയാണ് വമ്പിച്ച വിലക്കുറവോടുകൂടിയ പ്രമോഷൻ ജനങ്ങളിലേക്കെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.