ദോഹ: പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ രാജ്യത്തെ 14 പൊതുസ്കൂളുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയം അപേക്ഷ (ഇ.ഒ.ഐ) ക്ഷണിച്ചു. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി-അശ്ഗാൽ എന്നിവയുമായി കൈകോർത്താണ് സ്കൂളുകളുടെ വികസനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പാക്കേജ് മൂന്ന്-പദ്ധതിയിൽ നാല് സെക്കൻഡറി സ്കൂളുകൾ, അഞ്ച് പ്രിപ്പറേറ്ററി സ്കൂളുകൾ, നാല് ൈപ്രമറി സ്കൂളുകൾ, ഭിന്നശേഷിക്കാർക്കായുള്ള ഒരു സ്കൂൾ എന്നിവയാണുൾപ്പെടുക.രാജ്യത്തെ ജനസംഖ്യാ വർധനവും വിദ്യാഭ്യാസ മേഖല നേരിടുന്ന ആവശ്യകതയും സ്കൂളുകളിൽ പ്രവേശനത്തിനായി വരുന്ന വിദ്യാർഥികളുടെ വർധനവും പരിഗണിച്ചാണ് സ്കൂളുകൾ വികസിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ ഗുണമേന്മ എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി.രൂപരേഖയും നിർമാണവും, പഴയ സ്കൂളുകൾ നീക്കം ചെയ്യുക, െപ്രാജക്ട് ഫിനാൻസിങ്, ഓപറേഷൻ, 25 വർഷക്കാലയളവിലേക്കുള്ള അറ്റകുറ്റപണി, കാലാവധി അവസാനിക്കുന്നതോടെ സ്വത്ത് വകകൾ അശ്ഗാലിന് കൈമാറുക എന്നീ ഘട്ടങ്ങളാണ് നിർമാണത്തിലും വികസനത്തിലുമുൾപ്പെടുന്നത്. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ സ്കൂൾ വികസനത്തിനായി താൽപര്യപ്പെടുന്നവർ അശ്ഗാലിെൻറ www.ashghal.gov.qa വെബ്സൈറ്റ് സന്ദർശിച്ച് ടെൻഡർ-ഓക്ഷൻ പ്രീ ക്വാളിഫിക്കേഷൻ തെരഞ്ഞെടുത്താണ് നടപടികളിലേക്ക് പ്രവേശിക്കേണ്ടത്. ആവശ്യമായ എല്ലാ രേഖകളും ഡൗൺലോഡ് ചെയ്ത് കമ്പനി രേഖകളോടൊപ്പം 2021 മാർച്ച് 9ന് ഉച്ചക്ക് 1.00ന് മുമ്പായി EOI@ashghal.gov.qa എന്ന വിലാസത്തിലേക്ക് അയക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
സ്കൂൾ പരിസരങ്ങളിൽ സുരക്ഷയൊരുക്കി അശ്ഗാൽ പദ്ധതികൾ
ദോഹ: രാജ്യത്തിലെ സ്കൂളുകളുടെ പരിസരപ്രദേശങ്ങളിൽ എല്ലാ മേഖലകളിലും സുരക്ഷയൊരുക്കുന്നതാണ് അശ്ഗാലിെൻറ സ്കൂൾ സോൺ സേഫ്റ്റി േപ്രാഗ്രാം. മിക്ക പദ്ധതികളും ഇതിനകം പൂർത്തിയായിട്ടുണ്ട്. രാജ്യത്തെ 375 സ്കൂളുകളുടെയും പരിസരത്തുള്ള റോഡുകളുടെ പുനരുദ്ധാരണ പദ്ധതികളും വികസന പ്രവർത്തനങ്ങളുമടങ്ങുന്ന പദ്ധതിയാണിത്.
സ്കൂളുകൾക്ക് സമീപത്തും പരിസരങ്ങളിലും ഗതാഗത സുരക്ഷയൊരുക്കുന്നതിെൻറയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിെൻറയും ഭാഗമായാണ് സ്കൂൾ സോൺ സേഫ്റ്റി േപ്രാഗ്രാം. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും പ്രത്യേകം പാതകളും നിർമിക്കുന്നു. നിർമാണം പാതിവഴിയിലുള്ള റോഡുകൾ പൂർത്തിയാക്കുകയും ചെയ്യുന്നു. ആഭ്യന്തരമന്ത്രാലയവുമായും ദേശീയ ഗതാഗത സുരക്ഷ സമിതിയുമായും സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പഠനത്തിെൻറ അടിസ്ഥാനത്തിൽ രാജ്യത്തെ 504 സ്കൂളുകളാണ് സ്കൂൾ സോൺ സേഫ്റ്റി േപ്രാഗ്രാം പദ്ധതിയിലുള്ളത്.
503 സ്കൂളുകളുടെ പരിസരത്തും വിവിധ വിപുലീകരണ പദ്ധതികൾ അശ്ഗാൽ ആവിഷ്കരിച്ചിട്ടുണ്ട്. അശ്ഗാലിന് കീഴിലെ റോഡ് ഓപറേഷൻ ആൻഡ് മെയിൻറനൻസ് വകുപ്പിന് കീഴിൽ നടത്തിയ പഠനങ്ങളുടെയും സ്കൂൾ അധികൃതരുടെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് റോഡ് സുരക്ഷ പദ്ധതിയൊരുക്കുന്നത്. സ്കൂൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ സുരക്ഷിതമായ റോഡുകൾ നിർമിക്കുക, കാർ പാർക്കിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുക, ചെറിയ റൗണ്ട് എബൗട്ടുകളും മീഡിയനുകളും നിർമിക്കുക എന്നിവയാണ് പദ്ധതിയിലടങ്ങിയിരിക്കുന്നത്.
സ്കൂളുകൾക്ക് സമീപം വേഗതാ പരിധി നിശ്ചയിക്കുന്നതടക്കമുള്ള ബോർഡുകളും അടയാളങ്ങളും ഇതിെൻറ ഭാഗമായി സ്ഥാപിക്കും. ഭിന്നശേഷിക്കാർക്കും കാൽനടയാത്രക്കാർക്കും പ്രത്യേക മുൻഗണനയും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിലേക്കുള്ള പ്രവേശന ഭാഗത്തും സ്കൂളുകളിൽ നിന്ന് പുറത്തുപോകുന്ന ഇടങ്ങളിലും ഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളും അശ്ഗാൽ നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.