വാട്ട്സാപ് വഴി ഭീഷണി: അറബ് വംശജക്ക് തടവും പിഴയും

ദോഹ: ‘വാട്ട്സാപ്’ വഴി ഭീഷണിയും അധിക്ഷേപവും മുഴക്കിയ അറബ് വംശജയെ ക്രിമിനല്‍ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചു. 20,000 റിയാല്‍ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. തന്‍െറ പരിചയക്കാരന്‍ നല്‍കിയ സിം കാര്‍ഡ് ഉപയോഗിച്ചാണ് യുവതി തന്‍െറ മൊബൈല്‍ ഫോണിലെ ‘വാട്സാപ്’ സംവിധാനം ഉപയോഗിച്ച് വ്യക്തിക്കെതിരെ അസഭ്യ സന്ദേശങ്ങള്‍ അയക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള നടപടികളെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. 
പരാതി ഉന്നയിച്ച വ്യക്തി നേരത്തെ ഇവര്‍ക്ക് തന്‍െറ ബന്ധു മുഖാന്തരം വാടക വീട് താമസത്തിനായി കൈമാറിയിരുന്നു. എന്നാല്‍, പിന്നീട് വീട് തിരിച്ചേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സ്ത്രീ തയാറായില്ല. ഇതിന് നിര്‍ബന്ധിച്ചപ്പോഴാണ് ഇത്തരത്തില്‍ സന്ദേശങ്ങളയക്കാനും രാജ്യത്തുനിന്ന് നാടുകടത്തിക്കുമെന്ന് ഭീഷണി മുഴക്കാനും ആരംഭിച്ചത്. 
തുടര്‍ന്ന് അദ്ദേഹം അധികൃതര്‍ക്ക് പരാതി നല്‍കുകയും തന്‍െറ ഫോണും സന്ദേശങ്ങളും അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും ചെയ്തു. 
അന്വേഷണത്തിലൂടെ മൊബൈല്‍ ഫോണും വാട്സാപ് സന്ദേശങ്ങളും കുറ്റാരോപിതയായ സ്ത്രീയുടേതാണെന്ന് തെളിയിക്കപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് ആറ് മാസം തടവും പിഴയും വിധിച്ചത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.