ഖിഫ് ഫുട്ബാള്‍: മാക് കോഴിക്കോടും മംവാഖ് മലപ്പുറവും സെമിയില്‍

ദോഹ: ഒമ്പതാമത് വെസ്റ്റേണ്‍ യൂനിയന്‍ സിറ്റി എക്സ്ചേഞ്ച് ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ മാക് കോഴിക്കോടും മംവാഖ് മലപ്പുറവും സെമിയില്‍. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ മാക് കോഴിക്കോട് കെ.എം.സി.സി കോഴിക്കോടിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. രണ്ടാം ക്വാര്‍ട്ടറില്‍ മംവാഖ് മലപ്പുറം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കള്‍ച്ചറല്‍ ഫോറം കോഴിക്കോടിനെ വീഴ്ത്തിയത്. 
അത്യന്തം ആവേശകരമായിരുന്നു ആദ്യ ക്വാര്‍ട്ടര്‍. ഒന്നാം പകുതി അവസാനിക്കാന്‍ സെക്കന്‍റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മാക് ആദ്യഗോള്‍ നേടിയത്. അതിമനോഹരമായൊരു ലോങ് റേഞ്ച് ഷൂട്ടിലൂടെ ഫൈസലാണ് മാകിന്‍െറ അകൗണ്ട് തുറന്നത്. ഗോള്‍ മടക്കണമെന്ന വാശിയോടെയാണ് കെ.എം.സി.സി രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയത്. നാലാം മിനുട്ടില്‍ തന്നെ ഗോളെന്നുറപ്പിച്ച ഒരു കോര്‍ണര്‍ ഷോട്ട് മാക് ഗോളി കുത്തിയകറ്റി. പക്ഷെ കെ.എം.സി.സി ആവേശം മിനുട്ടുകളേ നീണ്ടുനിന്നുള്ളൂ. അപ്പോഴേക്കും മാക് വീണ്ടും കടന്നാക്രമണമാരംഭിച്ചു. 46ാം മിനുട്ടില്‍ ഗോളെന്നുറപ്പിച്ച ഒരു മാക് മുന്നേറ്റം കെ.എം.സി.സി താരം അസീബ് പെനാള്‍ട്ടി കോര്‍ട്ടില്‍ ഫൗള്‍ ചെയ്ത് പ്രതിരോധിച്ചതോടെ ചുവപ്പ് കാര്‍ഡ് കാണേണ്ടിവന്നു. റഫറി വിളിച്ച പെനാള്‍ട്ടി മുന്‍നിര താരം വസീം ലളിതമായ ഷോട്ടിലൂടെ വലയിലേക്ക് പായിച്ചു. രണ്ട് ഗോള്‍ വീണതോടെ വീണ്ടും കെ.എം.സി.സി ഉണര്‍ന്നു കളിച്ചെങ്കിലും മുന്നേറ്റങ്ങളെല്ലാം മാക് പ്രതിരോധനിരയില്‍ തട്ടിത്തകര്‍ന്നു. 58ാം മിനുട്ടില്‍ മാക് വീണ്ടും സ്കോര്‍ ചെയ്തു. യാസിറിന്‍െറ ബൂട്ടില്‍ നിന്നായിരുന്നു ഇത്തവണ ഗോള്‍. 9ാം നമ്പര്‍ താരം ജിതിന്‍ തൊടുത്ത ലോങ് റേഞ്ച് ഷോട്ട് ബാറില്‍ തട്ടി തിരിച്ചുവന്നപ്പോള്‍ തല വെച്ചുകൊടുക്കുക മാത്രമേ യാസിറിന് വേണ്ടി വന്നുള്ളൂ. അവസാന വിസിലിന് മുമ്പായി ഇഞ്ചുറി ടൈമില്‍ മാക് ഒരിക്കല്‍കൂടി കെ.എം.സി.സി വലകുലുക്കി സ്കോര്‍ നാലാക്കി ഉയര്‍ത്തി. 14ാം നമ്പര്‍ താരം സുഹൈലാണ് മാകിന്‍െറ പട്ടിക പൂര്‍ത്തിയാക്കിയത്.
അത്യന്തം ആവേശകരമായ രണ്ടാം ക്വാര്‍ട്ടറില്‍ മംവാഖും കള്‍ച്ചറല്‍ ഫോറവും മുഴുവന്‍ സമയത്തിലും രണ്ടു വീതം ഗോള്‍ നേടി തുല്യത പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു. 5-4 എന്ന സ്കോറില്‍ മംവാഖ് സെമിയിലത്തെി. 
മാകിന്‍െറ മധ്യനിര താരം മുഫീര്‍ ‘മാന്‍ ഓഫ് ദ മാച്ച്’ ആയി. ഖിഫ് പ്രസിഡന്‍റ് ശംസുദ്ദീന്‍ ഒളകര സമ്മാനദാനം നിര്‍വഹിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.