ഭിന്നശേഷിക്കാരായ കുട്ടികളുടെ  സ്കൂള്‍ പ്രവേശനം

ദോഹ: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്കൂള്‍ പ്രവേശം സംബന്ധിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു. ഖത്തരികളും വിദേശികളുമായി പ്രത്യേക വിദ്യാഭ്യാസ പരിചരണം ആവശ്യമുള്ള (എ.ഇ.എസ്.എന്‍) വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കുള്ള കിന്‍റര്‍ഗാര്‍ട്ടന്‍ രജിസ്ട്രേഷന്‍ ഖത്തരി കുട്ടികള്‍ക്ക് മാത്രമായിരിക്കും. എന്നാല്‍, ഒന്നാം ക്ളാസിലേക്കുള്ള രജിസ്ട്രേഷന് വിദേശികളായ കുട്ടികളും ഖത്തരി കുട്ടികളും ഒരേപോലെ അര്‍ഹരായിരിക്കും. സംസാരശേഷിയില്ലാത്തവര്‍, കേള്‍വിക്കുറവുള്ളവര്‍, പെരുമാറ്റ വൈകല്യമുള്ളവര്‍, ശാരീരിക വൈകല്യമുള്ളവര്‍ (മാനസിക പ്രശ്നങ്ങളില്ലാത്ത) എന്നീ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് നേരിട്ട് ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 
കേള്‍വി പ്രശ്നങ്ങളുള്ള വിവിധ പ്രായക്കാരായ കുട്ടികള്‍ ഓഡിയോ എജുക്കേഷന്‍ കോംപ്ളക്സിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കാഴ്ചയില്ലാത്ത കുട്ടികള്‍ അല്‍ നൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബൈ്ളന്‍ഡിലും, റെിബ്രല്‍ പള്‍സി, ബുദ്ധിമാന്ദ്യം, ഓട്ടിസം തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് റൗവ സെന്‍റര്‍ ഫോര്‍ അസസ്മെന്‍റ് വഴിയും അനുയോജ്യമായ സ്കൂളുകള്‍ കണ്ടത്തൊവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. 
സ്വകാര്യ സ്കൂളുകള്‍ നിലവിലില്ലാത്ത ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ മക്കള്‍ക്ക് സമീപത്തെ ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകളില്‍ പ്രവേശനം നല്‍കണമെന്നും മന്ത്രാലയം പ്രത്യേക സര്‍ക്കുലറിലൂടെ ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്‍ ശമാല്‍, ദുഖാന്‍, റൗദ റാഷിദ്,  അല്‍ ശഹാനിയ,  അല്‍ ഗുവൈരിയ, അല്‍ സുബാറ, അല്‍ ഖര്‍സാഹ്, അല്‍ കാബാന്‍, അല്‍ ഖഷാമിയ, അല്‍ ജമൈലിയ എന്നീ സ്ഥലങ്ങളിലെ സ്വകാര്യ കമ്പനികളിലെ ജോലിക്കാരുടെ മക്കളാണ് ഈ വിഭാഗത്തില്‍പ്പെടുക. ഇവര്‍ ഈ ഭാഗങ്ങളിലാണ് താമസിച്ചുവരുന്നതെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ അഡ്മിഷന്‍ സമയത്ത് ലഭ്യമാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.