ദോഹ: ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധംം ഇരു രാജ്യങ്ങളുടെയും പുരോഗതിയും വളര്‍ച്ചയും വികസനവും ലക്ഷ്യം വെച്ചുള്ളതാണെന്ന് അമേരിക്കയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ജഹാം അല്‍കുവാരി വ്യക്തമാക്കി. സാംസ്കാരിക, സാമ്പത്തിക, പരിസ്ഥിതി കേന്ദ്രീകൃതമായ നിരവധി മേഖലകളില്‍ പരസ്പരം സഹകരിച്ച് കൊണ്ടുള്ള പദ്ധതികളാണ് ഇരു രാജ്യങ്ങളും നടപ്പിലാക്കുന്നത്. അമേരിക്കയിലെ വിദേശ ബന്ധങ്ങള്‍ക്കായുള്ള കൗണ്‍സില്‍ അംഗങ്ങളുമായി എംബസിയില്‍ നടന്ന ചര്‍ച്ചയിലാണ് അംബാസഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൗണ്‍സില്‍ തലവന്‍ ടോണി കൂലിയ ഫോസ്റ്റര്‍, ഉപാധ്യക്ഷന്‍ ജീം മൂറാന്‍ എന്നിവരുടെ നേതൃത്വത്തില്‍ 40 പ്രതിനിധികളാണ് അംബാസഡറുമായി നടന്ന ചര്‍ച്ചയില്‍ സംബന്ധിച്ചത്. ഇരു രാജ്യങ്ങള്‍ക്കിടിയില്‍ നിരവധി കരാറുകളാണ് ഇപ്പോള്‍ തന്നെ നിലവിലുളളത്.
അതില്‍ ഏറ്റവും പ്രധാനമായതാണ് വാണിജ്യ- നിക്ഷേപ കരാര്‍. ആരോഗ്യം, വിനോദസഞ്ചാരം, സാങ്കേതിക വിദ്യ മേഖലകളില്‍ അമേരിക്കാന്‍ കമ്പനികളുടെ വലിയ സാന്നിധ്യമാണ് ഖത്തറിലുള്ളത്. ഖത്തറും സമീപ കാലത്ത് വിപുലമായ നിക്ഷേപമാണ് അമേരിക്കയില്‍ നടത്തുന്നത്. വിവിധ മേഖലകളിലായി 35 ബില്യന്‍ ഡോളറിന്‍്റെ നിക്ഷേപം നടത്താനുള്ള പ്രഖ്യാപനം ഈയിടെയാണ് ഖത്തര്‍ നടത്തിയത്. ഖത്തരീ ദിയാര്‍ വാഷിംഗ്ടന്‍ നഗരത്തില്‍ നിര്‍മിച്ച സിറ്റി സെന്‍്റര്‍ അമേരിക്കയിലെ തന്നെ സുപ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ്. ഖത്തര്‍ അമേരികയില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വെച്ചല്ളെന്ന് അംബാസഡര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഊഷ്മളമായ ബന്ധം നിലനില്‍ക്കുന്നതിനുള്ള പാലമായിട്ട് കൂടിയാണ്.
ഖത്തറില്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതിലുള്ള സാന്നിധ്യമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുള്ളത്. നിലവില്‍ ആറ് അമേരിക്കന്‍ യൂനിവേഴ്സിറ്റികളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്‍്റെ രണ്ടാം ഘട്ടം എന്ന നിലക്ക് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിരവധി ഖത്തരി വിദ്യാര്‍ത്ഥികള്‍ ഉപരി പഠനം നടത്തുന്നു. ഇരു രാജ്യങ്ങള്‍ക്കും ഏറെ ഗുണകരമായ ഉഭയകക്ഷി ബന്ധമാണ് ഇതെന്നും അംബാസഡര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.