ദോഹ: ഖത്തറിന്‍െറ ആത്മാഭിമാനം വാനോളമുയര്‍ന്ന ദിനമായിരുന്നു ഇന്നലെ. മുഅ്തസ് ബര്‍ഷിം ഹൈജമ്പില്‍ വെള്ളിമെഡല്‍ നേടിയെടുത്ത വാര്‍ത്തയില്‍ രാജ്യം ആഹ്ളാദിച്ച ദിനം. അതിരാവിലെ ഉറക്കമെഴുന്നേറ്റവരെല്ലാം അതറിഞ്ഞ് ആവേശഭരിതരായി. തങ്ങള്‍ ഉറങ്ങുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഖത്തറിന്‍െറ ചുണക്കുട്ടി എന്ന യാഥാര്‍ഥ്യം കേട്ട് കായികപ്രേമികള്‍ ആഹ്ളാദത്തില്‍ മുങ്ങി. ഈ ദിനത്തിനായിരുന്നു തങ്ങള്‍ കാതോര്‍ത്തിരുന്നത് എന്നപോലെയായിരുന്നു ഖത്തറിന്‍െറ ജനത. സ്വര്‍ണ്ണം തെന്നിപോയെങ്കിലും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വെള്ളി മെഡലിന് സ്വര്‍ണ്ണത്തെക്കാള്‍ ചാരുത ഉണ്ടെന്നതാണ് സത്യം. രാജ്യത്തിന്‍െറ കായിക മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനും സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കാനും ഈ മെഡലിലൂടെ സാധിക്കും എന്നതുറപ്പാണ്. ഒളിമ്പിക്സിലെ ഖത്തറിന്‍്റെ അഞ്ചാം മെഡലാണ് ബര്‍ഷിം നേടിയത്. മുന്‍ ഒളിമ്പിക്സിലും വെങ്കലം നേടി രാജ്യത്തിന്‍െറ അഭിമാനമാകാന്‍ ബര്‍ഷിമിന് കഴിഞ്ഞിരുന്നു. അത് 2012ലെ ലണ്ടന്‍ ഒളിമ്പിക്സിലായിരുന്നു. അന്ന് ഹൈജമ്പില്‍ 2.29 മീറ്റര്‍ ഉയരം പിന്നിട്ട് ബര്‍ഷിം വെങ്കലമാണ് സ്വന്തമാക്കിയത്. ഇപ്പോഴാകട്ടെ അത് വെള്ളിയായി ഉയര്‍ന്നിരിക്കുന്നു. വരും ഒളിമ്പിക്സില്‍ അത് സ്വര്‍ണ്ണമാകും എന്നുള്ളതിന്‍െറ പ്രതീക്ഷ കൂടിയാണ് ഈ നേട്ടം നല്‍കുന്നത്. ലോക മത്സരവേദികളില്‍ തനിക്ക് കടുത്ത എതിര്‍പ്പുയര്‍ത്തുന്ന ഉക്രെയിനിന്‍്റെ ബൊഹദന്‍ ബൊണ്ടാരങ്കോയെ പിന്തള്ളിയാണ് ബര്‍ഷിം റിയോയില്‍ വെള്ളി നേടിയത്. 2.38മീറ്റര്‍ ഉയരം മറികടന്ന കാനഡയുടെ ഡെറിക് ഡ്രൗയിനാണ് സ്വര്‍ണം. 2.33 മീറ്റര്‍ ഉയരം പിന്നിട്ട ബൊണ്ടാരങ്കോ വെങ്കലം നേടി. 2.20 മീറ്ററാണ് ഫൈനലില്‍ ബര്‍ഷിം ആദ്യം വിജയകരമായി കീഴടക്കിയത്. ആദ്യശ്രമത്തില്‍ തന്നെ വിജയിച്ചു. തുടര്‍ന്ന് 2.25, 2.29 മീറ്ററുകളും ആദ്യശ്രമത്തില്‍ തന്നെ മറികടന്നു. 2.33 മീറ്ററും അനായാസം കീഴ്പ്പെടുത്താന്‍ ബര്‍ഷിമിന് കഴിഞ്ഞു. തുടര്‍ന്നാണ് 2.36 മീറ്റര്‍ എന്ന വെള്ളിമെഡല്‍ നേട്ടത്തിലേക്ക് ബര്‍ഷിം പറന്നിറങ്ങിയത്. ഡെറിക് ഡ്രൗയിന്‍ 2.38 മീറ്റര്‍ ആദ്യശ്രമത്തില്‍ മറികടന്നതോടെ ആ ഉയരം മറികടക്കാന്‍ ബര്‍ഷിം മൂന്നുതവണ ശ്രമിച്ചങ്കെിലും പരാജയപ്പെട്ടു. ബൊഹ്ദന്‍ ബൊണ്ടാരങ്കോ 2.33 മീറ്റര്‍ ആദ്യ ശ്രമത്തല്‍ മറികടന്നശേഷം 2.36 മീറ്ററിനു ശ്രമിക്കാതെ 2.38 മീറ്റര്‍ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ആ ശ്രമം രണ്ടു തവണയും പരാജയപ്പെട്ടതോടെ സുവര്‍ണനേട്ടം ലക്ഷ്യമിട്ട് അവസാനശ്രമത്തില്‍ 2.40മീറ്റര്‍ മറികടക്കാന്‍ ശ്രമിച്ചു. എന്നാല്‍ പരാജയമായിരുന്നു ഫലം. ഇതോടെ ബൊണ്ടാരങ്കോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2.36 മീറ്റര്‍ മറികടന്ന ബര്‍ഷിം വെള്ളി നേടി. ലണ്ടനിലെ വെങ്കലം റിയോയില്‍ വെളളിയായി ബര്‍ഷിം ഉയര്‍ത്തി. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഖത്തര്‍ താരം എന്ന നേട്ടവും ബര്‍ഷിമിന് ലഭിച്ചു. ഓരോ കടമ്പ കടക്കുമ്പോഴും കൂടുതല്‍ കരുത്തനായി മാറുകയായിരുന്നു ബര്‍ഷിം. യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി 43പേര്‍ മത്സരിച്ചതില്‍ പതിനഞ്ചുപേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. റിയോയില്‍ ബര്‍ഷിമിനു കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ച കാനഡയുടെ ഡെറിക് ദ്രുയിന്‍, ബള്‍ഗേറിയയുടെ തിഹ്മൊയിര്‍ ഇവാനോവ്, ഉക്രെയിനിന്‍്റെ ബൊഹ്ദന്‍ ബൊണ്ടാരങ്കോ എന്നിവരെല്ലാം 2.29മീറ്റര്‍ ഉയരം മറികടന്ന് ഫൈനലിലത്തെിയപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു ഖത്തര്‍ താരം ചെയ്തത്. യോഗ്യതാ റൗണ്ടില്‍ 2.29 മീറ്റര്‍ ദൂരം പിന്നിട്ടാണ് ബര്‍ഷിം ഫൈനലിലേക്കുള്ള യോഗ്യത നേടിയത്. 2013ലെ മോസ്കോ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവും 2014ലെ ലോക ഇന്‍ഡോര്‍ ചാമ്പ്യനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.