ഖത്തറില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ഇന്നു മുതല്‍ ശക്തമാകുമെന്ന്  കാലാവസ്ഥാ വകുപ്പ് 

ദോഹ: ശൈത്യകാലത്തിന്‍െറ തുടക്കം അറിയിച്ച്  വടക്ക് പടിഞ്ഞാറന്‍ കാറ്റ് ഇന്നു മുതല്‍ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ചുദിവസംവരെ കാറ്റ് തുടരുമെന്നാണ് വകുപ്പ് പറയുന്നത്. ഈ ദിവസങ്ങളില്‍  ദോഹയിലേയും ദോഹക്ക് പുറത്തുമുള്ള കൂടിയ താപനില 22-26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 14-18 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ഡിസംബര്‍ ഏഴ് മുതല്‍  40 ദിവസം ശൈത്യം തുടരും. അല്‍ മര്‍ബാനിയ എന്നറിയപ്പെടുന്ന കാലത്തിന്‍െറ ആരംഭം കൂടിയാണിത്. അല്‍ മര്‍ബാനിയ കാലത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റ് വീശല്‍ സാധാരണമാണ്. അല്‍ മര്‍ബാനിയയുടെ തുടക്കത്തില്‍ അല്‍ എഖ്തലീല്‍ നക്ഷത്രത്തെ കാണുമെന്നാണ് അറബ് ലോകത്തില്‍ വിശ്വാസമുണ്ട്. ശൈത്യകാലത്ത് മഴയും പെയ്യാറുണ്ട്്. രാത്രി ശീതം കൂടുതലായിരിക്കും. ഈ മാസം 9,10 തിയ്യതികളില്‍ കടുത്ത കാറ്റ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 
തീരമേഖലയില്‍ കാറ്റ് 40 നോട്ടിക് മൈല്‍ വേഗത്തിലാകും എന്നും മുന്നറിയിപ്പുണ്ട്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.