ദോഹ: നൃത്താവിഷ്ക്കാരം എന്നത് തനിക്ക് എപ്പോഴും ആത്മ സംതൃപ്തി നല്‍കുന്നതാണന്ന് നടിയും നര്‍ത്തകിയുമായ ശോഭന പറഞ്ഞു. ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അഭിനയം എന്നത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഒട്ടേറെ ആരാധകരെ തേടിത്തന്നതുമാണ്. എന്നാല്‍ അതിലെ അഭിനേത്രി എന്ന ഘടകം മാത്രമാണ് താന്‍. എന്നാല്‍ നൃത്തത്തില്‍ അരങ്ങത്തും അണിയറയിലും ചലനത്തിലും സംഗീതത്തിലും ആശയത്തിലും ഒക്കെ തനിക്ക് ചെയ്യാന്‍ ഏറെ കഴിയുന്നു. അതാണ് തന്നിലെ അഭിനേത്രിക്കുള്ള ഏറ്റവും വലിയ തൃപ്തി നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
ശ്രീ കേരള വര്‍മ്മ കോളേജ് ഖത്തര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ‘ഡാന്‍സിംങ് ഡ്രംസ്’ ട്രാന്‍സ് നൃത്ത പരിപാടിക്ക് നേതൃത്വം നല്‍കാന്‍ ഖത്തറില്‍ എത്തിയതാണ് ശോഭന. തിരുവനന്തപുരത്തെ ചലചിത്ര മേളയിലെ ദേശീയ ഗാനാലാപനം നടന്നപ്പോള്‍ ചിലര്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്നുള്ള അറസ്റ്റും തുടര്‍ന്ന് ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്‍െറ വസതിയിലേക്കുള്ള മാര്‍ച്ചും ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊന്നും താന്‍ അറിഞ്ഞില്ലായെന്നായിരുന്നു അവരുടെ മറുപടി. കലാകാരി എന്നതിനാല്‍ താന്‍ കലയിലാണ് കൂടുതലും ശ്രദ്ധിക്കുന്നതെന്നും എന്നാല്‍ ഒരു രാജ്യത്തിന്‍െറ നിയമം എല്ലാവരും എവിടെവച്ചും പാലിക്കാന്‍ ബാധ്യസ്ഥരാണന്നും ശോഭന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.