അഖില കേരളാ വടംവലി ഇന്ന് 

ദോഹ: ഖത്തര്‍ കള്‍ച്ചറല്‍  ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന ‘സെന്‍ട്രല്‍  ഓട്ടോ പാര്‍ട്സ് - അഖില കേരളാ വടംവലി' മത്സരത്തിന് ഇന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യാ ടൗണ്‍  ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചക്ക് ഒന്നരക്ക് കൊടിയുയരുമെന്ന് സംഘാടകര്‍ അറിയിച്ചു.
 ബ്രാഡ്മാ ഗ്രൂപ്പിന്‍്റെ സെന്‍ട്രല്‍  ഓട്ടോ പാര്‍ട്സിന്‍്റെ സഹകരണത്തോടെ നടത്തപെടുന്ന മത്സരങ്ങള്‍ക്ക് ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്, സൗദിയ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഗള്‍ഫ് ഗെയ്റ്റ്, അല്‍ഹൈക്കി ട്രാന്‍സിലേഷന്‍സ്, ദോഹ ടവര്‍  റസ്റ്റോറന്‍റ്  എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. ഉച്ചക്ക് ഒന്നരക്ക് തുടങ്ങുന്ന മത്സരങ്ങളുടെ ഉല്‍ഘാടനം  ഐ. സി. ബി. എഫ് വൈസ് പ്രസിഡന്‍റ്  പി. എന്‍. ബാബുരാജ് നിര്‍വഹിക്കും. ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ്  താജ് ആലുവ, ബ്രാഡ്മാഗ്രൂപ് ചെയര്‍മാന്‍  ഹാഷിം കെ. എല്‍, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്‍റ് തോമസ് സഖറിയാ, ഐ. ഐ. എ പ്രസിഡന്‍റ് ഫൈസല്‍ വി. ടി,  എഫ്. സി. സി. ഡയറക്ടര്‍ ഹബീബ് റഹ്മാന്‍,  യൂത്ത് ഫോറം പ്രസിഡന്‍റ് ഫിറോസ് എസ്.എ,   ബ്രാഡ്മാ ഗ്രൂപ് എം.ഡി  ഹാഫിസ് കെ. എല്‍,കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി   റോണി മാത്യു എന്നിവര്‍  പങ്കെടുക്കും.
  മത്സരങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍  ബ്രാന്‍ഡ് കോര്‍പ് അഡ്വര്‍ടൈസിന്‍്റെ സഹകരണത്തോടെ വിജയികളെ പ്രവചിക്കുന്നവര്‍ക്ക് സമ്മാനവും സംഘാടകര്‍  ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് രണ്ടുമണിക്ക് മുമ്പായി കള്‍ച്ചറല്‍ ഫോറം മലപ്പുറം എന്ന ഫേസ്ബുക്ക് പേജില്‍ പ്രവചിക്കാം. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.