പാക്കിസ്താന്‍ സൂപ്പര്‍ ലീഗുമായി ഖത്തര്‍ എയര്‍വെയ്സ് ദീര്‍ഘകാല കരാര്‍

ദോഹ: പാക്കിസ്താന്‍ സൂപ്പര്‍ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്‍െറ (പി.എസ്.എല്‍) ഒൗദ്യോഗിക എക്സ്ക്ളൂസീവ് എയര്‍ലൈനായി ഖത്തര്‍ എയര്‍വെയ്സ് ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ചു. 
ഒരുപിടി അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുക്കുന്ന ട്വന്‍റി-20 ചാമ്പ്യന്‍ഷിപ്പായ പി.എസ്.എല്ലിന്‍െറ പ്രഥമ സീസണ്‍ ഇന്ന് ദുബൈയിലും ഷാര്‍ജയിലുമായി തുടങ്ങാനിരിക്കെയാണ് ഖത്തര്‍ എയര്‍വെയ്സ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫെബ്രുവരി 23 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. പാകിസ്താന്‍ സൂപ്പര്‍ ലീഗുമായി കരാറൊപ്പിടാന്‍ സാധിച്ചത് മികച്ച അവസരമായാണ് കാണുന്നതെന്ന് ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. കായിക രംഗത്ത് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഖത്തര്‍ എയര്‍വെയ്സിന് എന്നും വിജയം കാണാന്‍ സാധിച്ചിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളിലേക്ക് തങ്ങളുടെ ശൃംഖല വ്യാപിക്കുന്നതിന്് ഇത് തങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
പാകിസ്താനില്‍ കമ്പനിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പാകിസ്താനില്‍ നിന്ന് താരങ്ങളുമായി യു.എ.ഇയിലേക്ക് പറക്കുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ക്രിക്കറ്റ് ലീഗ് ആഗോള പ്രാധാന്യമുള്ള പരിപാടിയാണെന്നും അതിനാല്‍ ലോകത്തിലെ മികച്ച എയര്‍ലൈന്‍ കമ്പനിയുമായി ഇക്കാര്യത്തില്‍ കരാറൊപ്പിടാന്‍ സാധിച്ചത് അഭിമാനകരമാണെന്നും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ചെയര്‍മാന്‍ നജാം സേഥി പറഞ്ഞു. അഞ്ച് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഏറെ കാലത്തെ ചര്‍ച്ചകള്‍ക്കും ആസൂത്രണങ്ങള്‍ക്കും ശേഷമാണ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.