കാറ്റിനും മഴക്കും സാധ്യത; വീണ്ടും തണുപ്പ് വരും

ദോഹ: താപനില ഉയര്‍ന്ന ഒരാഴ്ചക്ക് ശേഷം മഴയും കാറ്റും പ്രതീക്ഷിക്കാവുന്ന അസ്ഥിര കാലാവസ്ഥയിലേക്ക് രാജ്യം മാറുന്നതായി കാലാവസ്ഥ വിദഗ്ധര്‍. ഇന്ന് മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് അല്‍ ജസീറ ചാനല്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം ഉദ്യോഗസ്ഥന്‍ സ്റ്റെഫ് ഗ്വാള്‍ട്ടറെ ഉദ്ധരിച്ച് വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. 
ഇന്ന് വൈകീട്ടും നാളെ രാവിലെയും മഴക്ക് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം തലവന്‍ അബ്ദുല്ല അല്‍ മന്നായിയും അറിയിച്ചു. ഇന്ന് ഉച്ച മുതല്‍ വെള്ളിയാഴ്ച വരെ നീളുന്ന സമയങ്ങളില്‍  65 കിലോമീറ്റര്‍ വരെ വേഗതയിലുള്ള  ശക്തമായ കാറ്റിന് സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു. ദൂരക്കാഴ്ച കുറവായിരിക്കുമെന്നും കടല്‍തീരങ്ങളില്‍ ശക്തമായ തിരമാലകളുണ്ടാവുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ചൂട് പകല്‍ 26 ഡിഗ്രി സെല്‍ഷ്യസും രാത്രി 14 ഡിഗ്രി സെല്‍ഷ്യസുമായി കുറയുമെന്നും അറിയിപ്പിലുണ്ട്. എന്നാല്‍, കഴിഞ്ഞവര്‍ഷം സംഭവിച്ചത് പോലെ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യയില്ളെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.