ദോഹ: യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധ ശിക്ഷ. അടുത്ത ബന്ധുവായ പ്രതി ഇടക്ക് വീട്ടില്‍ വരുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നു. ഇതിന്‍്റെ പേരില്‍ ചില സന്ദര്‍ഭങ്ങളില്‍ വാക് തര്‍ക്കങ്ങളുണ്ടാറുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് പ്രതിയെ കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്ന് കോടതി കണ്ടത്തെി. കീഴ്കോടതിയുടെ വിധി അപ്പീല്‍കോടതി ശരി വെക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ പ്രതിയെ ജയിലിലടക്കാനും പ്രായപൂര്‍ത്തിയായതിന് ശേഷം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് അവര്‍ വിട്ട് വീഴ്ച ചെയ്യാന്‍ വിസമ്മതിക്കുന്ന പക്ഷം വധ ശിക്ഷ നടപ്പിലാക്കാനുമാണ് കോടതി വിധിച്ചിരിക്കുന്നത്. യുവതിയെ വധിക്കുകയെന്ന ഉദ്ദേശത്തില്‍ പ്രതി നിരവധി തവണ വീട്ടില്‍ എത്തിയിരുന്നതായി സാക്ഷി പൊഴികളില്‍നിന്നും സാഹചര്യ തെളിവുകളില്‍ നിന്നും പ്രോസിക്ക്യൂഷന്‍ കണ്ടത്തെിയിരുന്നു. ഭര്‍ത്താവ് വെളിയില്‍ പോയ സന്ദര്‍ഭം മനസ്സിലാക്കി വീടിനകത്ത് അറിയാതെ കയറിയ പ്രതി യുവതിയെ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയും പിന്നീട് മരണം ഉറപ്പ് വരുത്തുന്നതിന് കത്തി കൊണ്ട് ശരീരത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ കുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.