സ്വകാര്യസ്കൂളുകള്‍ നിര്‍മിക്കാന്‍  10 പ്ളോട്ടുകള്‍ അനുവദിച്ചു

ദോഹ: സ്വകാര്യ സ്കൂളുകളുടെ നിര്‍മാണത്തിന് 10 പ്ളോട്ടുകളും സ്വകാര്യ ആശുപത്രികളുടെ നിര്‍മാണത്തിന് അഞ്ച് പ്ളോട്ടുകളും ധന-വാണിജ്യ മന്ത്രാലയം (എം.ഇ.സി) അനുവദിച്ചു. മന്ത്രാലയം പുറത്തുവിട്ട 2015-16 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് നടപടി. കഴിഞ്ഞ വര്‍ഷം 1168 ഒൗട്ട്ലെറ്റുകളില്‍ നടത്തിയ 27,390 പരിശോധനയില്‍ 933 നിയമലംഘനങ്ങള്‍ കണ്ടത്തെിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രാലയം പുതുതായി റിക്രൂട്ട് ചെയ്ത ജീവനക്കാരില്‍ 83 ശതമാനവും ഖത്തരികളാണ്. എന്നാല്‍, ഇതില്‍ 31ശതമാനം പേര്‍ക്ക് മാത്രമാണ് അവരുടെ ജോലിയുടെ സ്വഭാവത്തിന് അനുസരിച്ച യോഗ്യത ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
സുസ്ഥിര വികസനം, സ്വകാര്യമേഖലയുമായുള്ള സഹകരണം വര്‍ധിപ്പിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി മന്ത്രാലയം നടപ്പിലാക്കിയ പദ്ധതികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ശ്രദ്ധയൂന്നിയിരിക്കുന്നത്. വ്യാപാരം, സാമ്പത്തികം, ഉപഭോക്തൃ സുരക്ഷ തുടങ്ങിയ മേഖലകളില്‍ മന്ത്രാലയം തുടക്കമിട്ട നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റ് പദ്ധതിയുടെ ആദ്യഘട്ടമായി 645 ഷോപ്പുകളും 44 മാര്‍ക്കറ്റുകളും സജ്ജീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 
വ്യത്യസ്ത സേവനങ്ങള്‍ നല്‍കുന്നതിനായി ഒമ്പത് പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചു. 
രജിസ്ട്രേഷന്‍, ലൈസന്‍സ് അനുവദിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇതുവഴി നല്‍കി. റിപ്പോര്‍ട്ട് കാലയളവില്‍ വിദേശ കമ്പനികളില്‍ നിന്നുള്‍പ്പെടെ 7,761 പരാതികള്‍ ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.