ഖിയ ചാമ്പ്യന്‍സ് ലീഗ്  ഫുട്ബാളിന് ആവേശത്തുടക്കം

ദോഹ: ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സ്പോര്‍ട്സ് ആന്‍റ് ഗെയിംസ് (ഖിയ) സംഘടിപ്പിക്കുന്ന കെ മാര്‍ട്ട് ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് ഖിയ ചാമ്പ്യന്‍സ് ലീഗിന് ആവേശകരമായ തുടക്കം . ദോഹ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന എഫ്.സി ഗോവ - സ്കിയ റൂസിയ ഗ്രൂപ്പ് ഉദ്ഘാടന മല്‍സരം ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി സമനിലയില്‍  അവസാനിച്ചു.
മല്‍സരത്തിന്‍െറ ആദ്യപകുതിയുടെ ഒമ്പതാം മിനിറ്റില്‍  ബ്രിജിന്‍ നേടിയ ഗോളിലൂടെ സ്കിയ റൂസിയ ഗ്രൂപ്പ്  ലീഡ് നേടിയെങ്കിലും 18ാം മിനിട്ടില്‍ എഫ്.സി ഗോവ ഗ്രൈഗിന്‍െറ മനോഹരമായ ഗോളിലൂടെ സമനില നേടി (1-1). 24ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി ഗ്രൈഗ് തന്നെ എഫ്.സി ഗോവയെ മുന്നിലത്തെിച്ചു (21). തുടര്‍ന്ന്  പൊരുതി കളിച്ച സ്കിയക്ക് വേണ്ടി 30ാം മിനിട്ടില്‍ പ്രവീണ്‍ സമനില ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ടൂര്‍ണമെന്‍റിലെ ആദ്യ ഹാട്രിക്ക് നേടി എഫ്.സി ഗോവ വീണ്ടും മുമ്പിലത്തെി. 40ാം മിനിട്ടില്‍ സ്കിയയുടെ ജിതിന്‍െറ മറുപടി ഗോളിലൂടെ  മത്സരം  സമനിലയില്‍ അവസാനിച്ചു. ഹാട്രിക്ക് നേടിയ എഫ്.സി ഗോവയുടെ ഗ്രൈഗ് കളിയിലെ മികച്ച താരമായി. ഇന്ത്യന്‍ എംബസി പ്രതിനിധി ആര്‍.കെ സിങ്ങ്, ഖിയ രക്ഷാധികാരികളായ എം.എസ് ബുഖാരി, ഹബീബുന്നബി, മുഹമ്മദ് ഖുതുബ് എന്നിവര്‍ മുഖ്യതിഥികളായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.