കുട്ടികളുടെ പുസ്തകങ്ങളുമായി 90 പ്രസാധകര്‍ എത്തും ദോഹ അന്താരാഷ്ട്ര പുസ്തക മേള 30ന് തുടങ്ങും

ദോഹ:   33 രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തവും  490 പ്രസാധകരും ഉള്‍പ്പെടെയുള്ള 27ാമത് ദോഹ അന്താരാഷ്ട്ര പുസ്തക മേളക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍്ററില്‍ (ക്യു.എന്‍.സി.സി.) ഈ മാസം  30ന് ആരംഭമാകും. കായിക സാംസ്കാരിക മന്ത്രാലയത്തിന്‍്റെ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പുസ്തക മേള ഡയറക്ടര്‍ ഇബ്രാഹിം അല്‍ ബുഹാഷെം അല്‍ സയീദ് ആണ് പുസ്തക മേളയിലെ പങ്കാളിത്തത്തെ കുറിച്ച് വിശദീകരിച്ചത്.   
895 സ്റ്റാളുകളാണ് ഇവിടെ സജ്ജമാക്കുക.  കുട്ടികളുടെ പുസ്തകങ്ങളുമായി 90 പ്രസാധകരാണ് എത്തുന്നത്. ഇത്തവണ‘ഇഖ്റഅ്’ എന്ന ടൈറ്റിലാണ് പുസ്തക മേളക്ക് നല്‍കിയിട്ടുള്ളത്. 
10 ദിവസത്തെ മേളയില്‍ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും പ്രസാധകരും എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കാളികളാകും.  1,04,389 പുസ്തകങ്ങളായിരിക്കും മേളയില്‍ എത്തുക.  അറബി ഭാഷയിലും മറ്റുവിദേശ ഭാഷകളിലും ഉള്ള പുസ്കതങ്ങളായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം പുസ്തകമേളയില്‍ പങ്കെടുത്തത് 28 രാജ്യങ്ങളാണ്. 
ഇതില്‍ നിന്നുള്ള വര്‍ധനവ് ഉണ്ടായിട്ടുള്ളതിനെ തങ്ങള്‍ സന്തോഷത്തോടെയാണ് കാണുന്നതെന്നും പുസ്തക മേള ഡയറക്ടര്‍ പറഞ്ഞു. 23,500 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള സ്ഥലത്താണ് ഇത്തവണ മേള നടക്കുന്നത്. 
വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് മേളാസമയം. വെള്ളിയാഴ്ചയില്‍ വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കും. സന്ദര്‍ശകര്‍ക്ക് സേവനം നല്‍കാന്‍ നൂറോളം പേരുണ്ടാകും. സൗജന്യ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍, ഭക്ഷണശാല, കഫേ, എ.ടി.എം. കൗണ്ടര്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും മേളാ നഗരിയിലുണ്ടാകും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ വിവിധ  മന്ത്രാലയങ്ങള്‍, അക്കാദമിക്, സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രാതിനിധ്യവും മേളയില്‍ പങ്കടെുക്കും.  സെമിനാറുകളും ശില്‍പ്പശാലകളും മേളയുടെ ഭാഗമായി നടക്കും.  മേളയുടെ അവസാന ദിവസം കായിക സാംസ്കാരിക മന്ത്രി സലാ ബിന്‍ ഗാനിം അല്‍ അലി അതിഥിയായത്തെും. അദ്ദേഹം സാഹിത്യാസ്വാദകരും പത്രപ്രവര്‍ത്തകരുമായും സംഭാഷണം നടത്തും. 
പുസ്തക മേളയില്‍ ചുരുങ്ങിയത് 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് പ്രസാധകരോട് ആവശ്യപ്പെട്ടതായി ഇബ്രാഹീം അല്‍ബൂഹാശിം അറിയിച്ചു. മുന്‍ വര്‍ഷങ്ങളെ പോലെ തന്നെ കേരളത്തില്‍ നിന്ന് ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസ് ഇത്തവണയും മേളക്കത്തെുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മലയാളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണാലയമെന്ന നിലക്ക് നൂറ്കണക്കിന് വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ ഐ.പി.എച്ച് സ്റ്റാളില്‍ ലഭ്യമായിരിക്കും. 
ഐ.പി.എച്ച് പുസ്തകങ്ങള്‍ക്ക് അന്‍പത് ശതമാനം വിലക്കുറവില്‍ നല്‍കും. കൂടാതെ ഇവിടെ സ്റ്റാളില്‍ വെച്ച് പുസ്തകം ബുക്ക് ചെയ്യുന്നവര്‍ക്ക് അവര്‍ നല്‍കുന്ന അഡ്രസില്‍ നാട്ടില്‍ പുസ്തകം എത്തിച്ച് നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.