ദോഹ: ഖത്തറിലെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞകാലങ്ങളില്‍ മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍നിന്നുള്ളവരായിരുന്നു, എന്നാല്‍, ഈ സ്ഥിതിക്ക് ഇപ്പോള്‍ മാറ്റം വന്നു തുടങ്ങിയതായി പത്രം ചൂണ്ടിക്കാട്ടുന്നു.
ആയിരത്തി അഞ്ഞൂറു മുതല്‍ രണ്ടായിരം വരെയുള്ള മത്സ്യത്തൊഴിലാളികള്‍ ഖത്തറിലെ വിവിധ തുറമുഖങ്ങളില്‍ ജോലി ചെയ്തുവരുന്നുണ്ടെന്നാണ് തമിഴ്നാട്ടിലെ മത്സ്യത്തൊളിലാളി വികസന ട്രസ്റ്റിന്‍്റെ കണക്ക്. മത്സ്യബന്ധനം തൊഴിലായി സ്വീകരിക്കാന്‍ പുതിയ തലമുറക്ക് താല്‍പര്യമില്ളെന്ന് വര്‍ഷങ്ങളായി ഖത്തറിലുള്ള മത്സ്യത്തൊഴിലാളി ഹുസൈന്‍ ഖാദര്‍. മറ്റൊരു ജോലിക്കും അവസരം ലഭിക്കാതെ വരുമ്പോഴാണ് പലരും ഈ രംഗത്തേക്ക് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സ്ഥിതി തന്നെയാണ് ഖത്തറിലും. മത്സ്യബന്ധനമേഖലയില്‍ ഖത്തറിലെ തൊഴില്‍ സാഹചര്യങ്ങളും അനുകൂലമല്ളെന്നാണ് ഇവരുടെ അഭിപ്രായം. മത്സ്യബന്ധനത്തില്‍ ആകെ കിട്ടുന്ന ആദായത്തിലെ ഒരു പങ്കിന് മത്സ്യത്തൊഴിലാളിയും അര്‍ഹരാണെന്ന കരാര്‍ ഒപ്പുവെച്ചാണ് പലരും ഇവിടെയത്തെിയിട്ടുള്ളത്. ഇതുകൊണ്ടുതന്നെ കൃത്യമായ മാസ ശമ്പളവും, നിര്‍മാണ മേഖലയിലെപ്പോലെ സംഘടിത തൊഴിലാളി വര്‍ഗത്തിന് ലഭിക്കുന്ന മറ്റാനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇതിനു പുറമെ മത്സ്യബന്ധനത്തിന് തിരിക്കുന്നവരെ മറ്റു രാജ്യങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിക്കുന്നുവെന്ന കാരണത്താല്‍ പിടിക്കപ്പെടുന്നത് ഇവര്‍ക്ക് ക്ഷീണമുണ്ടാക്കുന്നു. മേഖലയിലെ രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ രാത്രികാലങ്ങളില്‍ മനസ്സിലാക്കുക പ്രയാസമാണെന്ന് ഇവര്‍ പറയുന്നു. മത്സ്യബന്ധനത്തിനിടെ അതിര്‍ത്തി മുറിച്ച് കടക്കുന്നത് മന$പൂര്‍വമല്ല. എന്നാല്‍, ഈ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ രക്ഷപ്പെട്ടുപോരുക ശ്രമകരവും പണച്ചെലവുമുള്ള കാര്യമാണ്. പിടിക്കപ്പെട്ടാല്‍ രാജ്യാര്‍തിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും പിന്നീട് മടങ്ങിപ്പോരാന്‍ സാധിക്കാതെ വരികയും ചെയ്യും. വിടുതല്‍ കിട്ടാന്‍ നീണ്ട കാലതാമസവും സാധാരണ മത്സ്യത്തൊഴിലാളിക്ക് താങ്ങാന്‍ പറ്റാത്ത പണച്ചെലവുള്ള കാര്യവുമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനായി ഇന്ത്യയിലെ സംഘടനകള്‍ നിരവധി തവണ വിവിധ രാജ്യങ്ങളിലെ എംബസികളുമായി കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവിടങ്ങളിലായി പതിനായിരത്തോളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഇവരില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍നിന്നുള്ളവരാണെന്ന് തമിഴ്നാട് മത്സ്യത്തൊളിലാളി വികസന ട്രസ്റ്റ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.