ദോഹ: ഇസ്ലാമിന്‍െറ സന്ദേശം സമാധാനമാണന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖി അഭിപ്രായപ്പെട്ടു.
രാഷ്ട്ര പുരോഗതിക്കും വ്യക്തിത്വ വികസനത്തിനും വിദ്യാഭ്യാസമാണ് മുഖ്യ ഘടകം. താഷ്ക്കന്‍റില്‍ നടക്കുന്ന ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ 43ാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിലേക്കും ആക്രമണങ്ങളിലേക്കും മനുഷ്യര്‍ നീങ്ങുന്നത് യഥാര്‍ത്ഥ ഇസ്ലാമിനെ തിരിച്ചറിയാത്തത് കൊണ്ടാണ്. നീതിയും സമത്വവും ഇസ്ലാമിന്‍്റെ അടിസ്ഥാനമാണ്. ഇന്ന് ഇസ്ലാമിക ലോകം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഒ.ഐ.സിയുടെ നേതൃത്വത്തില്‍ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ശ്രമം നടത്തണമെന്നും സുല്‍ത്താന്‍ അല്‍മുറൈഖി ’ആവശ്യപ്പെട്ടു. ലോകത്തിന് സമാധാനത്തിന്‍്റെ സന്ദേശം നല്‍കാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് സാധിക്കണം. ഫലസ്തീന്‍ വിഷയം ഇസ്ലാമിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇന്നും നിലനില്‍ക്കുന്നു. അധിനിവേശ ഇസ്രയേലില്‍ നിന്ന് ഫലസ്തിന്‍്റെ മോചനമാണ് ഖത്തര്‍ ആവശ്യപ്പെടുന്നത്. മധ്യേഷ്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാമതായി പരിഹരിക്കേണ്ടത് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന്‍്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നത് കുറ്റകരമായ സമീപനമാണെന്നും വിദേശകാര്യ സഹമന്ത്രി അഭിപ്രായപ്പെട്ടു. സിറിയയിലെ ആഭ്യന്തര യുദ്ധം എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. നിലവിലെ ഭരണകൂടത്തിന് ഒരു നിമിഷം പോലും തുടരാന്‍ അവകാശമില്ളെന്നും ഖത്തര്‍ തുറന്നടിച്ചു.ദിനേനെ ഇവിടെ പിടഞ്ഞ് വീഴുന്നത് നൂറുക്കണക്കിന് മനുഷ്യ ജീവനുകളാണ്. മാരക ആയുധങ്ങളാണ് ഇവിടെ പ്രയോഗിച്ച് കൊണ്ടിരിക്കുന്നത്. മുഴുവന്‍ രാജ്യങ്ങള്‍ ഈ നരനായാട്ടിനെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.