ആറ് ഈദ്ഗാഹുകളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ

ദോഹ: ഖത്തര്‍ ഒൗഖാഫ് മന്ത്രാലയത്തിന് കീഴില്‍  നടക്കുന്ന ആറ് ഈദ് ഗാഹുകള്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ  സംഘടിപ്പിക്കുന്നു.  നിരവധി തൊഴിലാളികള്‍ തിങ്ങിതാമസിക്കുന്ന ഏഷ്യന്‍ ടൗണിലും ഈ വര്‍ഷം പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ നടക്കും. ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഷ്യന്‍ ടൗണ്‍ ഈദ്ഗാഹില്‍ ഫ്രന്‍റസ് കള്‍ച്ചറല്‍ സെന്‍റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി ഖുതുബയുടെ മലയാള പരിഭാഷ നടത്തും. മാള്‍ സിഗ്നലിനടുത്തുളള അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ മുബാറക് കെ.ടി, അല്‍വക്റ സ്പോര്‍ട്സ് ക്ളബില്‍ അബ്ദുറഹ്മാന്‍ ആലത്തൂര്‍ എന്നിവരാണ് മലയാള പരിഭാഷ നടത്തുക. മിസൈദ് ഈദ് ഗാഹില്‍ അബ്ദുല്‍ ഹമീദ് എടവണ്ണ, അല്‍ഖോര്‍ ഈദ്ഗാഹില്‍ യാസിര്‍ അറഫാത്ത്, മദീന ഖലീഫയിലെ ഖലീഫ ഇന്‍ഡിപെന്‍ഡന്‍റ് ബോയ്സ് ഹൈസ്കൂള്‍ നടക്കുന്ന ഈദ്ഗാഹില്‍ അഹ്മദ് മന്‍സൂര്‍ എന്നിവര്‍ ഖുതുബയുടെ മലയാള പരിഭാഷ നിര്‍വ്വഹിക്കും. എല്ലാ ഈദ് ഗാഹുകളിലും രാവിലെ 5.33 ന് പെരുന്നാള്‍ നമസ്കാരം ആരംഭിക്കും. ഈദ് ഗാഹുകളില്‍ സ്ത്രീകള്‍ക്കും  നമസ്കാര സൗകര്യമുണ്ടായിരിക്കും. 
പെരുന്നാള്‍ നമസ്ക്കാരത്തിനായി വരുന്നവര്‍ അംഗശുദ്ധി വരുത്തി കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.