ഇന്ന് വിദ്യാലയ പുതുവര്‍ഷം

ദോഹ: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുന്ന ഇന്ന് മൂന്ന് ലക്ഷം വിദാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലത്തെും.  വിദ്യാഭ്യാസ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഇന്‍ഡിപെന്‍ഡന്‍്റ് സ്ക്കൂളുകളും യൂണിവേഴ്സിറ്റി അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 191 ഇന്‍ഡിപെന്‍ഡന്‍്റ് സ്ക്കൂളുകളും 245 സ്വകാര്യ സ്ക്കൂളുകളുമാണ് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുക. 
ഇന്ത്യന്‍ സ്ക്കൂളുകള്‍ അടക്കമുള്ളവ  രണ്ടര മാസത്തെ അവധിക്ക് ശേഷമാണ് തുറക്കുന്നത്. അറബി സ്ക്കൂളുകള്‍ക്ക് രണ്ടര മാസത്തിലധികം അവധി ഇത്തവണ ലഭിച്ചിരുന്നു. 
റമദാന്‍, ചെറിയ പെരുന്നാള്‍, ബലിപെരുന്നാള്‍ എന്നിവ ഇത്തവണ അവധി ദിവസങ്ങളിലായിരുന്നു. ഇത്തരത്തില്‍ മന്ത്രാലയം വേനല്‍ കാല അവധി പുനക്രമീകരിക്കുകയായിരുന്നു. 
അറബി സ്ക്കൂളുകളില്‍ ടൈം ടേബിള്‍ അടക്കം മുഴുവന്‍ സംവിധാനങ്ങളും നേരത്തെ തന്നെ തയ്യാറാക്കി നല്‍കിയിരുന്നതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് വേണ്ട പുസ്തകം, മറ്റ് അവശ്യ സാധനങ്ങള്‍ സ്ക്കൂളുകളില്‍ ഇതിനകം എത്തിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ സ്ക്കൂള്‍ ഡയറക്ടര്‍മാര്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.സ്ക്കൂളുകളുടെ പരിസരവും വിദ്യാര്‍ത്ഥികളുടെ വൃത്തിയും അച്ചടക്കവും അടക്കമുള്ള കാര്യങ്ങളില്‍ കര്‍ശന ശ്രദ്ധ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചതോടൊപ്പം ഇത്തരം വിഷയങ്ങളില്‍ വീഴ്ച ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ സ്ക്കൂളുകളും ഇന്ന് തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ദീര്‍ഘ കാല അവധി ആഘോഷിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്ക്കൂളുകളില്‍ എത്തുക. 
ഇന്ത്യന്‍ സ്ക്കൂളുകളുടെ അധ്യയന വര്‍ഷം ഏപ്രില്‍ മുതല്‍ ആയതിനാല്‍ രണ്ടാം സെമിസ്റ്റര്‍ ആണ് ഇന്ന് ആരംഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.