ദോഹ: കഴിഞ്ഞ ആറ് മാസമായി തുടരുന്ന ഗൾഫ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് ഉപരോധ രാജ്യങ്ങളെയെന്ന് ദോഹയിൽ നടന്ന സെമിനാർ. ഗൾഫ് ആൻറ് അറബ് സ്റ്റഡീസ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ‘ഗൾഫ് പ്രതിസന്ധി സാമ്പത്തിക പ്രത്യഘാതവും നിയമപരമായ അനന്തരഫലവും’ സെമിനാറിലാണ് പ്രതിസന്ധി ഏറ്റവും അധികം ബാധിച്ചത് ഉപരോധ രാജ്യങ്ങളെയെന്ന് വിലയിരുത്തിയത്.
ഉപരോധം ഇനിയും നീണ്ട് പോകുന്നത് മേഖലക്ക് മൊത്തത്തിൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സെമിനാറിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. ഗൾഫ് പ്രതിസന്ധിയെ അതിജയിക്കുന്നതിൽ ഒരു പരിധി വരെ ഖത്തർ വിജയിച്ചതായി സെമിനാർ വിലയിരുത്തി. സാമ്പത്തിക മേഖലയിലും മാധ്യമ മേഖലയിലും വിജയം കൈവരിച്ചു. ഉപരോധം സാമ്പത്തിക േമഖലയെ ബാധിക്കാതിരിക്കാനുള്ള ശക്തമായ മുൻകരുതലാണ് ഭരണകൂടം സ്വീകരിച്ചതെന്ന് സെൻട്രൽ ബാങ്ക് റിസർച്ച് ആൻറ് മോണിറ്ററി പോളിസി ഡയറക്ടർ ഡോ. ഖാലിദ് അൽഖാതിർ അഭിപ്രായപ്പെട്ടു.
പ്രകൃതി വാതകം അടക്കം ഉൗർജ്ജ മേഖലയിൽ നിന്ന് വലിയ തോതിലുള്ള കയറ്റുമതി സാമ്പത്തിക സ്ഥിരത നിലനിർത്താൻ സഹായിച്ചു. കഴിഞ്ഞ എതാനും മാസങ്ങളായി ആഭ്യന്തര വ്യവസായ സംരഭങ്ങൾക്ക് വലിയ ഉണർവാണ് ഉണ്ടായത്. കാർഷിക മേഖലയിലും നിർമാണ മേഖലയിലും സാങ്കേതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും രാജ്യം ഏറെ മുന്നോട്ട് പോയതായി ഡോ. ഖാലിദ് അൽഖാതിർ അഭിപ്രായപ്പെട്ടു. ഉപരോധ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരുടെ നിക്ഷേപം എത്താത്തതിനാൽ ബാങ്കിംഗ് മേഖലയെ പ്രതിസന്ധി ബാധിക്കുമായിരുന്നു.
എന്നാൽ ഭരണകൂടത്തിെൻറ അവസരോചിത ഇടപെടൽ കാരണം ഈ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. 39 ബില്യൻ ഡോളറാണ് ഗവൺമെൻറ് പകരമായി നിക്ഷേപിച്ചത്. ഇത് ബാങ്കിംഗ് മേഖലക്ക് പുത്തനുണർവ് സൃഷ്ടിച്ചു.
ഉപരോധം വലിയ അബദ്ധമാണെന്ന് സാമ്പത്തിക നിരീക്ഷകൻ നാസർ അൽതമീമി അഭിപ്രായപ്പെട്ടു.
പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ ഉപരോധ രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയുടെ തോത് കൂടുമെന്ന് അഭിപ്രായപ്പെട്ട നാസർ അൽ തമീമി പ്രതിസന്ധി പരിഹരിക്കുകയാണ് എല്ലാ രാജ്യങ്ങൾക്കും നല്ലതെന്ന് വ്യക്തമാക്കി.
മേഖലയിലെ തന്നെ തുറമുഖങ്ങളുടെ കേന്ദ്രമായ ജബൽ അലി ഉപരോധെത്ത തുടർന്ന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഹമദ് തുറമുഖം പ്രവർത്തനക്ഷമമായതോടെ ഈ മേഖലയിൽ വലിയ കുതിച്ച് ചാട്ടമാണ് ഖത്തർ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.