ആവേശകരമായ നീന്തല്‍ മത്സരത്തോടെ "എക്സ്പാറ്റ്സ് സ്പോര്‍ട്ടീവിന് തുടക്കമായി

ദോഹ: ഖത്തറിലെ മലയാളി കൂട്ടായ്മകളുടെ കായിക ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിച്ച നീന്തല്‍ മത്സരത്തോടെ കള്‍ച്ചറല്‍ ഫോറം ‘എക്സ്പാറ്റ്സ് സ്പോര്‍ട്ടീവി’ന് തുടക്കമായി. അന്തരാഷ്ട്ര നിലവാരമുളള ഹമദ് അക്വാറ്റിക് സെന്‍ററില്‍ ഇന്നലെ രാവിലെ നടന്ന 50 മീറ്റര്‍ ഫ്രീസ്റ്റയില്‍  നീന്തല്‍ മത്സരത്തില്‍ വിവിധ ടീമുകളില്‍ നിന്നായി 25 പേര്‍ പങ്കെടുത്തു.
 ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ പ്രസിഡന്‍റ് നീലാങ്ങ് ഷു ഡെ, ഖത്തര്‍ സ്വിമ്മിംഗ് അസോസിയേഷന്‍ ബോര്‍ഡ് മെമ്പര്‍ ഖാലിദ് അബ്ദുല്ല മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് മത്സരം ഫ്ളാഗ്ഓഫ് ചെയ്തു. വാശിയേറിയ മത്സരത്തില്‍ 36.76 സെക്കന്‍റില്‍ 50 മീറ്റര്‍ നീന്തി സാക് ഖത്തറിന്‍െറ രഞ്ജിത് ഒന്നാം സ്ഥാനം നേടി. 37.48 സെക്കന്‍റില്‍ 50 മീറ്റര്‍ പിന്നിട്ട സാജിദ് കരീം (യൂത്ത് ഫോറം) രണ്ടാം സ്ഥാനവും 37.50 സെക്കന്‍റില്‍ ലക്ഷ്യ സ്ഥാനത്തത്തെി കാലിക്കറ്റ് സ്പോര്‍ട്സ് ക്ളബ് താരം അമീര്‍ സുഹൈല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
ഏറെ വാശിയേറിയ മത്സരം കാണാന്‍ കുടുംബംങ്ങളുള്‍പ്പെടെ നിരവധി പേര്‍ ഹമദ് അക്വാറ്റിക് സെന്‍ററില്‍ എത്തിയിരുന്നു. മത്സരം  കായികധ്യാപകനായ അക്ബര്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ് ഹൈദര്‍ എന്നിവര്‍ നിയന്ത്രിച്ചു. ഉദ്ഘാടന പരിപാടിയില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് താജ് ആലുവ അധ്യക്ഷത വഹിച്ചു. 
വൈസ്പ്രസിഡന്‍റുമാരായ ശശിധര പണിക്കര്‍, സുഹൈല്‍ ശാന്തപുരം, തോമസ് സക്കറിയ ജനറല്‍ സെക്രട്ടറി റോണി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ യാസിര്‍. എം. അബ്ദുല്ല സ്വാഗതം പറഞ്ഞു. എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ചീഫ് കോര്‍ഡിനേറ്റര്‍ അഹമ്മദ് ഷാഫി, സഫീര്‍ ചേന്നമംഗല്ലൂര്‍, റഹ്മത്ത്, ശബീബ്, നഈം ഇംതിസാര്‍ തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.
വക്റ സ്പോര്‍ട്സ് ക്ളബുമായി സഹകരിച്ച് നടത്തുന്ന എക്സ്പാറ്റ് സ്പോട്ടീവ് മൂന്ന് ദിവസങ്ങളിലായാണ് നടക്കുക.
 രണ്ടാം ദിനമായ ഖത്തര്‍ കായിക ദിനത്തില്‍ 30 ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരം ലുസൈല്‍ ക്രിക്കറ്റ് ഗ്രൗഡില്‍ നടക്കും. 
രാവിലെ ഏഴ് മണി മുതല്‍ മത്സരം ആരംഭിക്കും. അന്ന് തന്നെ ഖത്തര്‍ സ്പോര്‍ട്സ് ക്ളബില്‍ ഷട്ടില്‍ ഡബിള്‍സ്, വോളിബോള്‍ മത്സരങ്ങളും നടക്കും. 
സമാപന ദിനമായ ഫിബ്രുവരി 17 ന് വക്റ സ്പോര്‍ടസ് ക്ളബില്‍  രാവിലെ ഒമ്പത്  മുതല്‍  മത്സരങ്ങള്‍ ആരംഭിക്കും. കള്‍ച്ചറല്‍ ഫോറം വനിതാ വിഭാഗമായ നടുമുറ്റത്തിന് കീഴില്‍ ഉച്ചക്ക് 2.30 മുതല്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ നടക്കും.  വൈകുന്നേരം 7.30 ന് നടക്കുന്ന സമ്മാനദാനത്തോടെ പരിപാടി സമാപിക്കും.
 സമാപന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. ഖത്തറിലെ 18 പ്രമുഖ ടീമുകളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.