ദോഹ: മെട്രോ പാതയില്‍ റയിലുകള്‍ ഘടിപ്പിക്കുന്ന ജോലികള്‍ ഈവര്‍ഷം പൂര്‍ത്തിയാകും. ഖത്തര്‍ റയില്‍ സി.ഇ.ഒ സാദ് അല്‍ മുഹന്നദിയാണ് ഇക്കാര്യം അറിയിച്ചത്. പാതയില്‍ റയിലുകള്‍ ഘടിപ്പിക്കുന്നതിനൊപ്പം മെട്രോ സ്റ്റേഷനുകളുടെ ഓപറേഷന്‍, ഫെസിലിറ്റീസ് മാനേജ്മെന്‍റ് കരാര്‍ എന്നിവയും ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. പാത നിര്‍മാണത്തിന്‍െറ സിവില്‍ വര്‍ക്കുകള്‍ ഏതാണ്ട് പൂര്‍ത്തിയായി വരുന്നു.
36 ബില്യന്‍ യു എസ് ഡോളര്‍ ചെലവഴിച്ചാണ് പാത നിര്‍മ്മാണം നടക്കുന്നത്. 41,000 ജീവനക്കാരുടെ നേതൃത്വത്തില്‍ പാത നിര്‍മ്മാണത്തിനൊപ്പം മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്ളാന്‍്റുകളുടെ ഇന്‍സ്റ്റലേഷനും റയില്‍വേ കണ്‍ട്രോള്‍ സിസ്റ്റം, സ്റ്റേഷനുകള്‍ എന്നിവയുടെ ജോലികളും നടന്നുവരുന്നുണ്ട്. മെട്രോ സ്റ്റേഷനുകളുടെയും ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അഞ്ച് ഇലവേറ്റഡ് സ്റ്റേഷനുകളില്‍ പ്ളാറ്റ് ഫോം സ്ളാബുകള്‍ ഘടിപ്പിക്കല്‍ ത്വരിത ഗതിയില്‍ നടക്കുന്നു.
ദോഹ മെട്രോക്കു വേണ്ടിയുള്ള ആദ്യ നാലു ട്രെയിനുകള്‍ ഈ വര്‍ഷം എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ മെട്രോ പദ്ധതികളുടെ നിര്‍മാണത്തില്‍ 70 ശതമാനം പുരോഗതി ഉണ്ടാകുമെന്നാണ് കമ്പനി കരുതുന്നത്.
രാജ്യത്തെ റയില്‍ വികസന പദ്ധതി നിര്‍ണായകമായ ഘട്ടത്തിലേക്ക് കടക്കുകയാണന്ന് ഖത്തര്‍ റയില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല അല്‍ സുബൈഈ വ്യക്തമാക്കി. റയില്‍ നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയില്‍ നിന്നും പ്രവര്‍ത്തിപ്പിക്കല്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയിലേക്ക് പദ്ധതി കൈമാറുന്ന നടപടി ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ പദ്ധതിയോടനുബന്ധിച്ച് നടപ്പിലാക്കുന്ന ബിസിനസ് പദ്ധികളായ മെട്രോ സ്റ്റേഷനുകളോടു ചേര്‍ന്ന് പ്രോപ്പര്‍ട്ടി വികസനം, റീട്ടെയില്‍ യൂനിറ്റുകള്‍ സ്ഥാപിക്കല്‍, പരസ്യ സ്ഥലങ്ങള്‍ പാട്ടത്തിനു നല്‍കല്‍ എന്നിവയും പുരോഗതിയുടെ പാതയിലാണ്.
ഖത്തര്‍ മെട്രോ 2020 ആദ്യത്തോടെ കമ്മീഷന്‍ ചെയ്യുമെന്ന് ലുസൈല്‍ പദ്ധതിയുടെ ഡയറക്ടര്‍ ജനറല്‍ (കോര്‍ഡിനേഷന്‍) എഞ്ചിനീയര്‍ സൈഫ് അല്‍ഹിലാല്‍ അടുത്തിടെ അറിയിച്ചിരുന്നു.. 2019 അവസാനത്തോടെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.