ദോഹ: 2022ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട സൈബർ സുരക്ഷ തയാറെടുപ്പുകൾ ഒമാനിൽ അവതരിപ്പിച്ച് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. ഒമാനിൽ നടന്ന ഫ്യൂച്ചർ ടെക് ഉച്ചകോടി, പ്രദർശനത്തിലാണ് സുപ്രീം കമ്മിറ്റി മുന്നോട്ടുവെക്കുന്ന സൈബർ സുരക്ഷ തയാറെടുപ്പുകൾ അവതരിപ്പിച്ചത്.ലോകകപ്പ് ഫുട്ബാൾ പോലെയൊരു വൻ കായിക പരിപാടിയിൽ സൈബർ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണ്.
ഇതിനാൽ സൈബർ സുരക്ഷ വെല്ലുവിളികളെ മറികടക്കേണ്ടത് അനിവാര്യമാണെന്ന് സുപ്രീം കമ്മിറ്റി ഇൻഫർമേഷൻ ടെക്നോളജി മേധാവി മർയം അൽ മുഫ്തഹ് പറഞ്ഞു.ഈയടുത്ത് സമാപിച്ച ഫിഫ റഷ്യ ലോകകപ്പ്, ഒളിമ്പിക്സ് പോലെയുള്ള കായിക പരിപാടികളുടെ സംഘാടകർ വലിയ വെല്ലുവിളികളായിരുന്നു സൈബർ സുരക്ഷ മേഖലയിൽ നേരിട്ടത്. ഏറ്റവും നൂതനമായ ഒാൺലൈൻ തട്ടിപ്പുകളെയാണ് കായിക സംഘാടകർക്ക് നേരിടേണ്ടിവരുന്നതെന്നും മർയം അൽ മുഫ്തഹ് ചൂണ്ടിക്കാട്ടി.
ലോകകപ്പ് ടൂർണമെൻറ് അടുത്തെത്തുന്നതോടെ സൈബർ സുരക്ഷ സംബന്ധിച്ച വെല്ലുവിളികൾ ഏറിവരും.സൈബർ സുരക്ഷ ഭീഷണികൾ വർധിക്കുന്നതിനാൽ ശക്തമായതും കെട്ടുറപ്പുള്ളതുമായ തയാറെടുപ്പുകൾ അനിവാര്യമാണ്. എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി സൈബർ സുരക്ഷ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. സൈബർ സുരക്ഷ രംഗത്തെ പ്രമുഖരുമായി സുപ്രീം കമ്മിറ്റി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ഇത് ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.