ദോഹ: ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പിനായി താൻ കാത്തിരിക്കുകയാണെന്ന് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ ബ്രസീൽ സൂപ്പർതാരം നെയ്മർ.
വർഷങ്ങൾ ഇനിയും ബാക്കിയുണ്ടെങ്കിലും ഒരു ഗൾഫ് രാജ്യത്ത് ആദ്യമായി നടക്കുന്ന ലോകക്കപ്പിൽ കളിക്കാനായി താൻ കാത്തിരിക്കുകയാണെന്നും അതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും 25കാരനായ അദ്ദേഹം പറഞ്ഞു.
പി.എസ്.ജിയുടെ (പാരിസ് സെൻറ്ജർമൻ എഫ്.സി) അഞ്ചാമത് വാർഷിക വിൻറർ പരിശീലനക്യാമ്പിൽ പെങ്കടുക്കാൻ ദോഹയിലെ ആസ്പെയർ സോണിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി നടത്തിയ പ്രത്യേകകൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു. ഫ്രഞ്ച് താരം എംബാപ്പെ, ഉറുഗ്വേ താരം കവാനി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 2022ൽ ഖത്തറിൽ നടക്കുന്ന ലോകക്കപ്പിെൻറ സെമിഫൈനൽ സ്റ്റേഡിയമാണ് ആസ്പെയർ സോണിലെ ഖലീഫ സ്റ്റേഡിയം. ഇവിടെ തന്നെ പരിശീലനത്തിന് എത്തിയത് നന്നായെന്ന് തോന്നുന്നു. സ്പോർട്സിനെ ഏറെ സ്നേഹിക്കുന്നവരാണ് ഇവിടെയുള്ളത്.
എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ ഖത്തർ മുൻപന്തിയിലുണ്ട്. ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ ലോകോത്തരമാണെന്നും നെയ്മർ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ നെയ്മറും സഹതാരങ്ങളും ആസ്പെയർ അക്കാദമി മൈതാനത്ത് പരിശീലനത്തിനിറങ്ങി. തന്നെ കാണാനായി കാത്തുനിന്ന നിരവധി ആരാധകരെ അദ്ദേഹം നിരാശരാക്കിയില്ല. വീൽചെയറിൽ കാത്തുനിന്ന ബാലൻ ‘നെയ്മർ’ എന്ന് നീട്ടി വിളിച്ചതോടെ അദ്ദേഹം അവനരികിലേക്കെത്തി.
തലയിൽ ഒാമനത്തത്തോടെ കൈവെച്ചു. വീൽ ചെയറിലുള്ള കടലാസിൽ ഒാേട്ടാഗ്രാഫ് നൽകി. ബാലികക്കും ഒപ്പമുണ്ടായിരുന്നവർക്കൊപ്പവും നെയ്മറും എംബാപ്പെയും ഫോേട്ടാക്ക് പോസ് ചെയ്തു. ചില ബ്രസീൽ ആരാധകർ ആർത്തുവിളിച്ചതോടെ അവർക്ക് നേരെയും കൈവീശിക്കാണിച്ചു. ടീം ശനിയാഴ്ച ഖത്തറിൽ നിന്ന് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.