ദോഹ: 2022 ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് റിക്രൂട്ട്മെൻറ് ഫീസ് തിരികെ നൽകാൻ ഖത്തർ നീക്കം. ഖത്തറിെൻറ തീരുമാനത്തെ അന്താരാഷ്ട്ര േട്രഡ് യൂണിയൻ കോൺഫെഡറേഷൻ (ഐ ടി യു സി) പ്രശംസിച്ചു. 30,000ലധികം വിദേശ തൊഴിലാളികളാണ് വിവിധ സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നത്. മാർച്ച് അവസാനത്തോടെ ദക്ഷിണേഷ്യയിൽ നിന്നുള്ള 5500ഓളം തൊഴിലാളികൾക്ക് പുതിയ തീരുമാനത്തിെൻറ പിൻബലത്തിൽ തങ്ങൾ നൽകിയ റിക്രൂട്ട്മെൻറ് ഫീസ് തിരികെ ലഭിക്കും.
ബാക്കിയുള്ള തൊഴിലാളികൾക്ക് കൂടി റിക്രൂട്ട്മെൻറ് ഫീസ് മടക്കി നൽകുന്നത് സംബന്ധിച്ച് ഖത്തർ സർക്കാർ കോൺട്രാക്ടർമാരുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. 2019 അവസാനത്തോടെ 30000ഓളം തൊഴിലാളികൾക്കും തങ്ങൾ മുടക്കിയ ഫീസ് മടക്കിക്കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലാളികൾ സ്വദേശത്ത് റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് നൽകിയ തുകയാണ് ഖത്തർ മടക്കിനൽകാനുദ്ദേശിക്കുന്നത്. അതേസമയം, തൊഴിലാളികൾക്ക് ആശ്വാസമേകുന്ന നടപടിയാണ് ഖത്തറിെൻറ ഭാഗത്ത് നിന്നും വന്നിരിക്കുന്നതെന്ന് രാജ്യാന്തര േട്രഡ് യൂണിയൻ കോൺഫെഡറേഷൻ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിലാളികൾക്ക് തങ്ങളുടെ സാമ്പത്തിക പരാധീനതകളിൽ നിന്നും കരകയറാൻ ഇതുപകരിക്കുമെന്നും കോൺഫെഡറേഷൻ സൂചിപ്പിച്ചു. മനുഷ്യാവകാശ മേഖലയിൽ ഖത്തറിെൻറ ട്രാക്ക് റെക്കോർഡ് മെച്ചപ്പെടുത്തുന്നതിനായുള്ള സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണിതിനെ കാണുന്നത്. റിക്രൂട്ട്മെൻറിെൻറ ഭാഗമായി സ്വദേശത്ത് ഏജൻസിക്ക് നൽകിയ ഫീസിെൻറ രസീത് നൽകുന്നവർക്കായിരിക്കും നിലവിൽ തുക മടക്കി ലഭിക്കുക. എന്നാൽ റിക്രൂട്ട്മെൻറ് ഫീസ് നൽകിയതിന് തെളിവായി രെസീത് നൽകണമെന്നതിൽ മാറ്റം വരാനിടയുണ്ട്.
ഇത് പ്രാബല്യത്തിൽ വരുന്നതോടെ രസീത് ഇല്ലെങ്കിലും സ്റ്റേഡിയം നിർമ്മാണത്തിനായി തെരെഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾക്ക് റിക്രൂട്ട്മെൻറ് ഫീസ് മടക്കി നൽകുന്നതിന് ഏജൻസികൾ നിർബന്ധിതരാകും. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുതാര്യത ഉറപ്പാക്കുന്നതാണ് ഖത്തറിെൻറ നടപടിയെന്നും ഖത്തറിൽ മാത്രമല്ല, തൊഴിലാളികൾക്ക് വലിയ ഭാരമാകുന്ന റിക്രൂട്ട്മെൻറ് ഫീസ് മുഴുവൻ രാജ്യങ്ങളിലും ഇല്ലാതാക്കണമെന്നും ഐ ടി യു സി ജനറൽ സെക്രട്ടറി ഷാരൺ ബുറോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.