ദോഹ: 25 എം.ജി കാറുകളുടെ സമ്മാന പദ്ധതിയുമായി പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ ‘ഷോപ് ആൻഡ് ഡ്രൈവ്’ പ്രമോഷന് തുടക്കമായി. സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും മേയ് ഒന്നിന് ആരംഭിച്ച ‘ഷോപ് ആൻഡ് ഡ്രൈവ്’ 2025 ജനുവരി ഒന്ന് വരെ നീണ്ടുനിൽക്കും. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും വെറും 50 റിയാലിന് ഷോപ്പിങ് നടക്കുമ്പോൾ ലഭിക്കുന്ന ഇ-റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ മോറിസ് ഗ്യാരേജസിന്റെ ആർ.എക്സ് എട്ട് 2024 മോഡൽ ആറ് കാറുകളും, എം.ജി ഫൈവ് 2024 മോഡൽ 19 കാറുകളുമടക്കം ഇരുപത്തിയഞ്ച് എം.ജി കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ആറു നറുക്കെടുപ്പുകൾ ആയാണ് ഈ പ്രമോഷൻ ഒരുക്കിയിരിക്കുന്നത്. ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനമായി ഒരാൾക്ക് മോറിസ് ഗ്യാരേജസിന്റെ ആർ.എക്സ് എട്ട് കാർ നൽകും. രണ്ടാം സമ്മാനമായി മൂന്ന് വിജയികൾക്ക് ഒരോ എം.ജി ഫൈവ് കാറും ഒരു നറുക്കെടുപ്പിൽ നൽകുന്നത്. അങ്ങനെ അഞ്ച് നറുക്കെടുപ്പിൽ നാല് കാറുകളും ആറാമത്തെ നറുക്കെടുപ്പിൽ അഞ്ച് കാറുകളുമാണ് സമ്മാനമായി നൽകുന്നത്. 2025 ജനുവരി ഒന്നിന് അവസാനിക്കുന്ന പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് ഈ വർഷം ജൂൺ ഒമ്പതിന് സഫാരി മാൾ അബു ഹമൂറിലെ ഔട്ട്ലെറ്റിൽ നടക്കും. ജൂലൈ 24ന് സൽവ റോഡിലെ ഔട്ട്ലെറ്റിൽവെച്ചും, സെപ്റ്റംബർ എട്ടിന് അൽഖോറിലെ ഔട്ട്ലെറ്റിലും ഒക്ടോബർ 23ന് ബർവ്വാ വില്ലേജിലെ ഔട്ട്ലെറ്റിലും, ഡിസംബർ എട്ടിന് ഇൻഡസ്ട്രിയൽ ഏരിയ ഔട്ട്ലെറ്റിലുമായി നടക്കും. അവസാന നറുക്കെടുപ്പ് ജനുവരി 22ന് അബു ഹമൂർ ഔട്ട്ലെറ്റിൽ നടക്കും.
ഇക്കഴിഞ്ഞ മാർച്ച് 20ന് അവസാനിച്ച ആറു കിലോ സ്വർണം സമ്മാനമായി നൽകിയ സഫാരിയുടെ മെഗാ പ്രമോഷൻ ‘ഷോപ് ആൻഡ് ഷൈൻ’ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഷോപ്പിങ് ആസ്വദിക്കാനും, തങ്ങളുടെ ഇഷ്ട ഉൽപന്നങ്ങൾ കൃത്യമായി തിരഞ്ഞെടുക്കാനുമായി വിശാലമായ സംവിധാനങ്ങളാണ് സഫാരി ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിട്ടുള്ളത്. പലചരക്കു സാധനങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യമാംസങ്ങൾ മുതൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, ആരോഗ്യ സൗന്ദര്യ വസ്തുക്കൾ, ഇലക്ട്രോണിക്സ്, ഐ.ടി തുടങ്ങി ഉപഭോക്താക്കൾക്ക് സുപരിചിതവും പ്രിയപ്പെട്ടതുമായ എല്ലാ ബ്രാൻഡുകളുടെ ഉൽപന്നങ്ങളും ഏറ്റവും ആകർഷകമായ വിലയിൽ സഫാരി തങ്ങളുടെ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.