നഗരസഭ- വാണിജ്യ മ​ന്ത്രാലയത്തി​‍െൻറ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ മാംസങ്ങൾ

ദോഹ: ഖത്തറിൽ വാണിജ്യ വ്യവസായ മന്ത്രാലയവും നഗരസഭ പരിസ്ഥിതി മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻതോതിൽ പഴകിയ മാംസം പിടിച്ചെടുത്തു. ഇൻഡസ്​ട്രിയൽ ​ഏരിയയിലെ മൊത്തവിതരണ കമ്പനിയുടെ സംഭരണ കേന്ദ്രത്തിൽ നടന്ന പരിശോധയിൽ 250 ടണ്‍ ഫ്രോസണ്‍ ഇറച്ചിയാണ്​ പിടിച്ചെടുത്തത്. രഹസ്യവിവരത്തി‍െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാലാവധി കഴിഞ്ഞ ഇറച്ചി പുതിയ പാക്കറ്റുകളിലാക്കി വിതരണത്തിന് തയാറാക്കിയതായും കണ്ടെത്തി. പിടിച്ചെടുത്ത ഇറച്ചി പിന്നീട് നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഭക്ഷ്യവില്‍പനമേഖലയിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ മന്ത്രാലയം അറിയിച്ചു. അറബ് കപ്പ് ഫുട്ബാളിന് മുന്നോടിയായി ദോഹ മുനിസിപ്പാലിറ്റിയിലെ ഹോട്ടലുകള്‍, ഭക്ഷണവസ്തുക്കല്‍ വില്‍പന നടത്തുന്ന മറ്റു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനകളിലും ഭക്ഷ്യയോഗ്യമല്ലാത്ത മുന്നൂറ് ടണ്ണോളം ഇറച്ചിയും മത്സ്യവും പിടിച്ചെടുത്തിരുന്നു.

Tags:    
News Summary - 250 tons of stale meat was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.