ദോഹ: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 26 കിലോ ഹാഷിഷ് കസ്റ്റംസ് പിടികൂടി. 26 പാക്കറ്റുകളിലായുള്ള 26.10 കിലോ മയക്കുമരുന്നാണ് റുവൈസ് തുറമുഖത്തുനിന്ന് പിടിച്ചത്.
ശീതീകരിച്ച പഴങ്ങൾ നിറച്ച ഇരുമ്പ് പെട്ടികൾക്കകത്താണ് മയക്കുമരുന്ന് ഉണ്ടായിരുന്നത്. അനധികൃത സാധനങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ തുറമുഖങ്ങളിലും ഹമദ് വിമാനത്താവളത്തിലും എല്ലാവിധ അത്യാധുനിക സംവിധാനങ്ങളുമുള്ള കസ്റ്റംസ് വിഭാഗം സജ്ജരാണ്. മയക്കുമരുന്ന് കടത്തുകാർ കൈക്കൊള്ളുന്ന നൂതന തന്ത്രങ്ങൾ അടക്കം കൈയോടെ പിടിക്കാനുള്ള സംവിധാനങ്ങളാണ് എല്ലായിടത്തും ഒരുക്കിയിരിക്കുന്നത്.
കള്ളക്കടത്തുകാരുടെ ശരീരഭാഷയടക്കം തിരിച്ചറിയാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളുമാണ് കസ്റ്റംസ് അധികൃതർ ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.