ഒ​മ്പ​താ​മ​ത് ശൈ​ഖ് ഹ​മ​ദ് അ​വാ​ർ​ഡ് നാ​മ​നി​ർ​ദേ​ശം ആ​രം​ഭി​ച്ചു

ദോ​ഹ: വി​വ​ർ​ത്ത​ന​ത്തി​നും അ​ന്താ​രാ​ഷ്ട്ര ധാ​ര​ണ​ക്കു​മു​ള്ള ഒ​മ്പ​താ​മ​ത് ശൈ​ഖ് ഹ​മ​ദ് അ​വാ​ർ​ഡു​ക​ൾ​ക്കാ​യു​ള്ള നാ​മ​നി​ർ​ദേ​ശ പ്ര​ക്രി​യ ആ​രം​ഭി​ച്ചു. 2015ൽ ​സ്ഥാ​പി​ത​മാ​യ അ​വാ​ർ​ഡ്, വി​വി​ധ ഭാ​ഷ​ക​ളി​ൽ​നി​ന്നും അ​റ​ബി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​വ​ർ​ത്ത​ന​ത്തി​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും വ​ലു​തു​മാ​യ അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡാ​യി മാ​റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​വാ​ർ​ഡി​ന്റെ ഔ​ദ്യോ​ഗി​ക വ​ക്താ​വും മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ഡോ. ​ഹ​നാ​ൻ അ​ൽ ഫ​യാ​ദ് ഖ​ത്ത​ർ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

അ​റ​ബി​യി​ൽ​നി​ന്നും വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്കും തി​രി​ച്ച് അ​റ​ബി​യി​ലേ​ക്കും വി​വ​ർ​ത്ത​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഈ ​അ​വാ​ർ​ഡി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ. ​അ​ൽ ഫ​യാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ​യും ദീ​ർ​ഘ​കാ​ല ശ്ര​മ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ക​യാ​ണ് അ​വാ​ർ​ഡി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​വ​ർ സൂ​ചി​പ്പി​ച്ചു. ബ​ൾ​ഗേ​റി​യ​ൻ, സി​ന്ധി, സോ​മാ​ലി എ​ന്നീ ഭാ​ഷ​ക​ൾ ഈ ​വ​ർ​ഷ​ത്തെ അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ർ​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​പ​ഭാ​ഷ​ക​ളാ​യി (ര​ണ്ട് പ്ര​ധാ​ന​ഭാ​ഷ​ക​ൾ​ക്കൊ​പ്പം) തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് അ​റ​ബി​യി​ലേ​ക്കു​ള്ള വി​വ​ർ​ത്ത​ന ശ്ര​മ​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും ഈ ​രാ​ജ്യ​ങ്ങ​ളി​ലെ സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ പൊ​തു​വെ അ​റ​ബ് സ​മൂ​ഹ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സം‌​സ്‌​കാ​ര​ത്തി​ന്റെ തു​ട​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണി​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 20 ല​ക്ഷം ഡോ​ള​റാ​യി​രി​ക്കും സ​മ്മാ​ന​ത്തു​ക.

Tags:    
News Summary - 9th Sheikh Hamad Award Nomination Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.