ദോഹ: കോവിഡ് -19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിെൻറ ഭാഗമായി അൽഖോറിൽ ഒരു ബീച്ച് പാർക്കും പ്രകൃതിസംരക്ഷണ കേന്ദ്രവും കൂടി സന്ദർശകർക്കായി തുറന്നു.
അൽഖോറിലെ അൽ ഖംറ ബീച്ച് പാർക്കും അൽ ശുആ നാച്വർ റിസർവുമാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ തുറന്നത്. 13,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് അൽ ശുആ നാച്വർ റിസർവിലെ ഹരിതാഭ മേഖല. ഇവിടെ 62 ഇനം മരങ്ങളും അറേബ്യൻ ഒറിക്സ്, അപൂർവയിനം മാൻ, ഒട്ടകപക്ഷി പോലുള്ള ജീവികളും പ്രദർശനത്തിനുണ്ട്.
10,500 ചതുരശ്രമീറ്റർ വിസ്തൃതിയിൽ വിശാലമായ അൽ ഖംറ ബീച്ച് പാർക്കിൽ 650 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് പച്ചപ്പ് വിരിച്ചിരിക്കുന്നത്. വ്യത്യസ്ത ഇനങ്ങളിലുള്ള തണൽമരങ്ങളും ഇവിടെ നട്ടുവളർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.