അവധിയാഘോഷത്തിന് കുവൈത്തിൽ നിന്ന് ഖത്തറിലെത്തിയ മലയാളി മരിച്ചു

ദോഹ: അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം ഖത്തറിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം സ്വദേശി എബ്രഹാം മാത്യു (ബിനു 61) ആണ് ബുധനാഴ്ച മരിച്ചത്.

കുവൈത്ത് എയര്‍വേയ്സ് ജീവനക്കാരനായ ഇദ്ദേഹം കുടുംബത്തോടൊപ്പം ചൊവ്വാഴ്ചയാണ് ഖത്തറിലെത്തിയത്. ഭാര്യ: മിനി (കുവൈത്തിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപിക). മക്കളായ കെവിനും ജോഷ്വയും കുവൈത്തിൽ ജോലി ചെയ്യുന്നു.

കുവൈത്ത് സിറ്റി മര്‍ത്തോമ ഇടവക അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Tags:    
News Summary - A Malayali who came to Qatar from Kuwait to celebrate the holiday died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.