കോവിഡ്​: തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോവിഡ്​ ബാധിച്ച്​ ചികിൽസയിലായിരുന്ന തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ വാടാനപള്ളി പടിഞ്ഞാറേവശം ഇസ്​റ കോളജിന്​ സമീപം അറക്ക വീട്ടിൽ ഷരീഫ്​ (43) ആണ്​ ബുധനാഴ്​ച മരിച്ചത്​.

ഭാര്യ: ആരിഫ. മക്കൾ: സിയ ഫാത്തിമ, മുഹമ്മദ്​ സിദാൻ, അബ്​ദുല്ല ആദിൽ. പിതാവ്​ പരേതനായ ഹംസ. മാതാവ്​ കുഞ്ഞിപ്പാത്തുണ്ണി. ഷരീഫ് 15 വർഷമായി ഖത്തർ പ്രവാസിയാണ്​. ​ലിമോസിൻൈഡ്രവറായി ​േജാലി ചെയ്യുകയായിരുന്നു. സഹോദരി: ഷരീഫ. കഴിഞ്ഞ രണ്ടാഴ്​ചയായി ഹമദ്​ ആശുപത്രിയിൽ കോവിഡ്​ ചികിൽസയിലായിരുന്നു. അബൂഹമൂർ ഖബറിസ്​ഥാനിൽ ഖബറടക്കി.

Tags:    
News Summary - A native of Thrissur died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.