ദോഹ: കടുത്ത ചൂടിനിടയിൽ റോഡുകളിലും കെട്ടിട നിർമാണങ്ങളിലുമായി സജീവമായ തൊഴിലാളികൾക്ക് ശീതളപാനീയങ്ങളും ഭക്ഷ്യവസ്തുക്കളും അടങ്ങിയ കിറ്റുകൾ എത്തിച്ച് ഖത്തറിലെ പ്രവാസി വനിതാ കൂട്ടായ്മ കേരള വിമൻസ് ഇനീഷ്യറ്റിവ് ഖത്തര്‍ (ക്വിഖ്)സമ്മര്‍ ട്രീറ്റ്. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ (ഐ.സി.സി) നിന്നാരംഭിച്ച കിറ്റ് വിതരണ യാത്ര ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍വക്റ, നജ്മ, അബൂഹമൂര്‍ തുടങ്ങി അല്‍ സദ്ദ്, വെസ്റ്റ് ബേ വരെയുള്ള വിവിധ ഭാഗങ്ങളിലായി റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 500 തൊഴിലാളികള്‍ക്കാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. ജ്യൂസ്, വെള്ളം, കേക്ക്, ബിസ്‌ക്കറ്റ്, പഴങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് ഒരു കിറ്റ്. കനത്ത വേനല്‍ചൂടിനിടെ ദാഹവും വിശപ്പുമകറ്റാന്‍ ഭക്ഷ്യ കിറ്റുകളുമായി എത്തിയ ക്വിഖ് അംഗങ്ങളെ പുഞ്ചിരിയോടെയാണ് തൊഴിലാളികള്‍ സ്വീകരിച്ചത്.
ക്വിഖ് ഭാരവാഹികളും എക്‌സിക്യൂട്ടിവ് അംഗങ്ങളും ചേര്‍ന്നാണ് ഏഴ് വാഹനങ്ങളിലായി വിവിധയിടങ്ങളിലായി കിറ്റ് വിതരണം ചെയ്തത്. ഐ.സി.സി അശോക ഹാളില്‍ നടന്ന പേക്കിങ്ങിന് ആക്ടിങ് പ്രസിഡന്റ് ബിനി വിനോദ്, ജനറല്‍ സെക്രട്ടറി അഞ്ജു ആനന്ദ്, രക്ഷാധികാരി ശ്രീദേവി ജോയ് എന്നിവര്‍ നേതൃത്വം നല്‍കി. ക്വിഖ് അംഗങ്ങളുടെ കുടുംബാംഗങ്ങളും വിതരണത്തില്‍ പങ്കാളികളായി. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്, ക്യൂബേക്ക്, അലി ബിന്‍ അലി, മലബാര്‍ ഗോള്‍ഡ് എന്നിവരും ക്വിഖിന്റെ സമ്മര്‍ ട്രീറ്റിന് പിന്തുണയേകി. കോവിഡ് കാലത്തിന് ശേഷമുള്ള കിഖ്വിന്റെ സമ്മര്‍ ട്രീറ്റ് ക്യാംപെയ്‌ന്റെ പുനരാരംഭം കൂടിയാണിത്. എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് നിര്‍മാണ തൊഴിലാളികള്‍ക്കായി ക്വിഖ് നടത്തിവരുന്ന സമ്മര്‍ ട്രീറ്റ് കോവിഡിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നിർത്തേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.